25 April, 2018 11:50:53 AM


ലിഗയുടെ മരണം: കൊലപാതക സാധ്യതയേറുന്നു

കസ്റ്റഡിയില്‍ എടുത്തവര്‍ നല്‍കുന്നത് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​​ള്‍
തിരുവനന്തപുരം: ലിത്വാനിയൻ സ്വദേശിനി ലിഗയെ തിരുവല്ലത്ത് കുറ്റിക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന സംശയം ബലപ്പെടുന്നു. കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ലിഗയുടേതാണെന്ന് ഏകദേശം സ്ഥിരീകരിച്ചു കഴിഞ്ഞു.

പഴകിയ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തതിൽ നിന്ന് മരണം ശ്വാസംമുട്ടിയാകാം എന്ന പ്രാഥമിക നിഗമനത്തിൽ ഡോക്ടർമാർ എത്തിച്ചേർന്നുവെങ്കിലും ഒൗദ്യോഗികമായി അവർ ഇക്കാര്യം സ്ഥിരീകരിക്കുകയോ അന്വേഷണ സംഘത്തെ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇന്ന് ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്ന ശേഷമേ മെഡിക്കൽ സംഘം മരണകാരണം സംബന്ധിച്ച് അന്തിമ നിഗമനത്തിൽ എത്തൂ. പരിശോധന ഫലത്തിനായി അന്വേഷണ സംഘവും കാത്തിരിക്കുകയാണ്.

കേസിൽ വഴിത്തിരിവാകുന്ന വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചില നിർണായക നിഗമനങ്ങളിൽ അന്വേഷണ സംഘം എത്തിയിട്ടുണ്ട്. അതിനിടെ കൂടുതൽ ദുരൂഹത ഉയർത്തി വ്യത്യസ്തമായ മൊഴികളും പോലീസിന് ലഭിക്കുന്നുണ്ട്. മൊ​ഴി ന​ൽ​കി​യ​വ​രെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നുണ്ട്. ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ലി​ഗ പ​ന​ത്തു​റ​ക്ക് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്ന് സമീപവാസിയായ സ്ത്രീ പറഞ്ഞതായി പ്ര​ദേ​ശ​ത്ത് മീ​ൻ​പി​ടി​ക്കാ​ൻ എ​ത്തി​യ മൂ​ന്ന് യു​വാ​ക്ക​ൾ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കിയിരുന്നു​. തങ്ങൾക്ക് ഇക്കാര്യം കേട്ടറിവ് മാത്രമേയുള്ളൂ എന്നും നേരിൽ ക​ണ്ടി​ട്ടി​ല്ലെ​ന്നും യു​വാ​ക്ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

യു​വാ​ക്ക​ൾ പ​റ​ഞ്ഞതനുസരിച്ച് പോ​ലീ​സ് ഇ​ക്കാ​ര്യം ചോ​ദി​ച്ച​പ്പോ​ൾ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്നും യു​വാ​ക്ക​ളോ​ട് അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നു​മാ​ണ് സ്ത്രീ ​മൊ​ഴി ന​ൽ​കി​യ​ത്. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ മൊ​ഴി​ക​ളി​ൽ വ്യ​ക്ത​ത വ​രു​ത്താ​ൻ യു​വാ​ക്ക​ളെ​യും സ്ത്രീ​യെ​യും പോ​ലീ​സ് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്നുണ്ട്. അ​തേസ​മ​യം മൃതദേഹം കണ്ടെത്തിയ പ്രദേശം കേ​ന്ദ്ര​മാ​ക്കി ചീ​ട്ടു​ക​ളി​യും മ​ദ്യ​പാ​ന​വും ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ചീ​ട്ടു​ക​ളി സം​ഘ​ത്തി​ലെ ചി​ല​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ട്. ഇ​വ​രെ​യും വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. 

ലി​ഗ എ​ങ്ങ​നെ​യാ​ണ് പ​ന​ത്തു​റ​ക്ക് സ​മീ​പ​ത്തെ പൊ​ന്ത​ക്കാ​ട്ടി​ൽ എ​ത്തി​യ​ത്, ഒ​പ്പം ആ​രെ​ങ്കി​ലും ഉ​ണ്ടാ​യി​രു​ന്നോ, ലി​ഗ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ന​രികിൽ നി​ന്നും ക​ണ്ടെ​ത്തി​യ ചെ​രി​പ്പ് ആ​രു​ടേ​ത് എന്നിവയാണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന പ്ര​ധാ​ന കാ​ര്യ​ങ്ങ​ൾ. കൂ​ടാ​തെ ലി​ഗ​യു​ടെ സ​ഹോ​ദ​രി ഉ​ന്ന​യി​ച്ച സംശയങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ​ജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി.​പ്ര​കാ​ശ്, ഡി​സി​പി ജ​യ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് കേസ് അ​ന്വേ​ഷി​ക്കു​ന്ന​ത്Share this News Now:
  • Google+
Like(s): 265