25 April, 2018 10:48:50 AM


കൊച്ചിയില്‍ പിഞ്ചുകുഞ്ഞ് വീണ്ടും ഉപേക്ഷിക്കപ്പെട്ട നിലയില്‍

മെഡി. കോളജിനു സമീപം മോസ്കിന്‍റെ വരാന്തയിലാണ് രണ്ടര മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത്




കൊച്ചി: എറണാകുളം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജിനു സമീപമുള്ള ജുമാ മസ്ജിദിന്‍റെ വരാന്തയില്‍ രണ്ടര മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ കളമശ്ശേരി പോലീസ് കുഞ്ഞിനെ മെഡിക്കല്‍ കോളേജിലെ ശിശുരോഗ വിഭാഗത്തിലേക്ക് മാറ്റി.

ജുമാ മസ്ജിദില്‍ നിസ്‌കാര ചടങ്ങുകൾ നടന്നുകൊണ്ടിരിക്കവെയാണ് പള്ളി വരാന്തയില്‍ ആരോ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്. നിസ്‌കാരം തുടങ്ങിയ സമയത്ത് കുഞ്ഞ് അവിടെ ഉണ്ടായിരുന്നില്ലെന്ന് പള്ളിയിലെത്തിയവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മൂന്ന് മാസം പ്രായമുള്ള കുട്ടിയെ കളമശേരിയില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു



Share this News Now:
  • Google+
Like(s): 52