Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

25 April, 2018 05:22:43 AM


കര്‍ണാടക തെരഞ്ഞെടുപ്പ്: അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു

കൃത്യമായ രേഖകളില്ലാത്ത പണവും മറ്റും പിടിച്ചെടുക്കും




കാസര്‍കോട്: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരള-കര്‍ണാടക അതിര്‍ത്തിവഴി കടന്നുപോകുന്ന വാഹനങ്ങളെയും വ്യക്തികളെയും കര്‍ശനമായി പരിശോധന നടത്തുന്നതിന് തീരുമാനം. അതിര്‍ത്തി ജില്ലകളിലെ കലക്ടര്‍മാരുടെയും, പൊലിസ് ഉന്നതരുടെയും യോഗത്തിലാണ് തീരുമാനം. മംഗളൂരുവിലെ മടിക്കേരിയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, കാസര്‍കോട് ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍, മടിക്കേരി-ദക്ഷിണ കന്നഡ ജില്ലാ കലക്ടര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ തുക യാത്രയില്‍ കൈവശം വയ്ക്കുന്നതിന് കൃത്യമായ രേഖകള്‍കൂടി കൈവശം വയ്‌ക്കേണ്ടതും പരിശോധനയില്‍ ഹാജരാക്കേണ്ടതുമാണ്. പതിനായിരം രൂപയില്‍ കൂടുതല്‍ വിലവരുന്ന സമ്മാന വസ്തുക്കള്‍ക്കും കൃത്യമായ രേഖ കൈവശമുണ്ടാകണം. കാസര്‍കോട് ജില്ലയില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നവര്‍ ഈ അറിയിപ്പ് ഗൗരവമായി കാണണമെന്ന് ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു അറിയിച്ചു.


Share this News Now:
  • Google+
Like(s): 270