24 April, 2018 10:21:58 PM


കിളിമാനൂരിനടുത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞ് 25 പേർക്ക് പരിക്ക്

അപകടം സ്കൂട്ടറില്‍ നിന്ന് വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെ



കിളിമാനൂർ: തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കരയ്ക്ക് പോയ കെ എസ് ആർ ടി സി ബസ് എം.സി. റോഡിൽ  കാരേറ്റ് പെട്രോൾ പമ്പിന് മുന്നിൽ മറിഞ്ഞ് 25 പേർക്ക് പരിക്ക്. കണിയാപുരം ഡിപ്പോയിലെ ബസാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 മണിയോടെ അപകടത്തിൽ പെട്ടത്.

അറുപതോളം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. തൊട്ടുമുന്നില്‍ പോയ സ്കൂട്ടറിന് പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന കുട്ടി റോഡിലേക്ക് വീണതിനെ തുടര്‍ന്ന് കുട്ടിയുടെ മുകളില്‍ കയറാതിരിക്കാനായി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോഴാണ് ബസ് വട്ടം കറങ്ങി മറിഞ്ഞതെന്ന് കിളിമാനൂര്‍ പോലീസ് പറഞ്ഞു. പരിക്കേറ്റ യാത്രക്കാരെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 157