24 April, 2018 03:45:12 PM


തിരുവനന്തപുരത്ത് കെ.എസ്​.ആര്‍.ടി.സി വര്‍ക്ക്​ഷോപ്പില്‍ അഗ്നിബാധ

ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ്​ തീപിടുത്തമുണ്ടായത്



തിരുവനന്തപുരം: പാപ്പനംകോട്​ കെ.എസ്​.ആര്‍.ടി.സി സെന്‍ട്രല്‍ വര്‍ക്ക്​ഷോപ്പില്‍ തീപ്പിടുത്തം. ഉച്ചക്ക്​ ഒന്ന​രയോടെ ട്യൂബുകള്‍ കൂട്ടിയിട്ട സ്ഥലത്താണ്​ തീപിടുത്തമുണ്ടായത്​​. ഇവിടെ നിന്ന്​ തീ ആളിക്കത്തി അടുത്തുള്ള മരങ്ങളിലേക്കും പടര്‍ന്നു. ജനങ്ങള്‍ പരിഭ്രാന്തരായെങ്കിലും അഗ്നിശമന സേനയെത്തി തീ പൂര്‍ണ്ണമായും നിയന്ത്രവിധേയമാക്കി.


ടയറുകള്‍ കൂട്ടിയിട്ടതി​​​​െന്‍റ സമീപത്തു നിന്നും പഴയ ഇരുമ്പുകള്‍ വെല്‍ഡ്​ ചെയ്യുന്ന പണി നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നുമാണ്​ തീപടര്‍ന്നതെന്നും​ സൂചനയുണ്ട്​.കത്തിയ ട്യൂബുകളില്‍ നിന്നും തീപ്പൊരിയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക കെമിക്കല്‍ ഉപയോഗിച്ച വെള്ളം ചീറ്റിയാണ്​ അഗ്നിശമന വിഭാഗം തീകെടുത്തിയത്​​. വര്‍ക്ക്​ഷോപ്പിനടുത്ത്​ 280 കെ.വി ട്രാന്‍സ്​ഫോമര്‍ സ്ഥിതിചെയ്യുന്നുണ്ട്​. ഇത്​ വലിയ ആശങ്ക സൃഷ്​ടിച്ചിരുന്നു.



Share this News Now:
  • Google+
Like(s): 205