24 April, 2018 03:13:26 PM


ആശുപത്രിയില്‍ തെരുവ് നായ ആക്രമണം; പത്ത് പേര്‍ക്ക് പരിക്കേറ്റു

എറണാകുളം ജനറല്‍ ആശുപത്രിയിലാണ് തെരുവുനായ്ക്കളുടെ ആക്രമണം



കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ തെരുവ് നായ ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. നഴ്സിംഗ് സ്റ്റാഫടക്കമുള്ളവരെയാണ് തെരുവ് നായ ആക്രമിച്ചത്. ഇവര്‍ ചികിത്സയിലാണ്. ആക്രമണകാരികളായ നായ്ക്കളെ കോര്‍പ്പറേഷനില്‍ നിന്നെത്തിയ സംഘം പിടികൂടി.


ഇന്ന് രാവിലെ രോഗിയ്ക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയെയും നഴ്സിംഗ് സ്റ്റാഫിനെയുമടക്കം പത്ത് പേരെയാണ് നായ്ക്കള്‍ ആക്രമിച്ചത്. തുടര്‍ന്ന് അലഞ്ഞ് നടന്ന നായ്ക്കള്‍ ആശുപത്രി പരിസരത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. നാലോളം നായ്ക്കള്‍ പ്രദേശത്തുണ്ട്. ഇതില്‍ രണ്ട് നായ്ക്കളെയാണ് എബിസി (ആന്‍റി ബര്‍ത്ത് കണ്‍ട്രോള്‍) സംഘം എത്തി പിടികൂടിയത്.



Share this News Now:
  • Google+
Like(s): 103