24 April, 2018 12:13:18 PM


ഓടുന്ന കാറിൽ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി

ഗ്രേറ്റർ നോയിഡയില്‍ നടന്ന സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍




നോയിഡ: ഓടുന്ന കാറിൽ പതിനാറു വയസുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ചയാണ് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ വിടാമെന്നു പറഞ്ഞ് സഹപാഠിയാണ് പെണ്‍കുട്ടിയെ കാറിൽ കയറ്റിയത്.

കൂട്ടമാനഭംഗത്തിനുശേഷം പെണ്‍കുട്ടിയെ വഴിയരികിൽ ഉപേക്ഷിച്ച് അക്രമികൾ കടന്നു കളഞ്ഞു. മയക്കുമരുന്ന് ചേർത്ത വെള്ളം നൽകിയശേഷമാണ് പീഡനം നടന്നതെന്നാണ് വിവരം. സംഭവത്തിലെ പ്രതികളായ മൂന്നു പേർക്കെതിരേ പോസ്കോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ടുപേരെ അറസ്റ്റു ചെയ്തു. ഒരാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.



Share this News Now:
  • Google+
Like(s): 190