24 April, 2018 12:02:45 PM


പിണറായിയിലെ ഒ​രു കു​ടു​ബ​ത്തി​ലെ നാ​ലു​ പേരുടെ ദു​രൂ​ഹമരണം: മകള്‍ കസ്റ്റഡിയിൽ

നാ​ല് മ​ര​ണ​ങ്ങ​ളി​ല്‍ മൂ​ന്നും എ​ലി വി​ഷം ഉള്ളിൽ ചെ​ന്ന്
കണ്ണൂർ: പി​ണ​റാ​യി​യി​ല്‍ മാ​താ​പി​താ​ക്ക​ളും ചെ​റു​മ​ക്ക​ളും ഉ​ൾ​പ്പെ​ടെ ഒ​രു കു​ടു​ബ​ത്തി​ലെ നാ​ലു​പേ​ര്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ക​ൾ ക​സ്റ്റ​ഡി​യി​ല്‍. പി​ണ​റാ​യി വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (76), ഭാ​ര്യ ക​മ​ല (65), പേ​ര​ക്കു​ട്ടി​ക​ളാ​യ ഐ​ശ്വ​ര്യ കി​ഷോ​ർ (8), കീ​ര്‍​ത്ത​ന (ഒ​ന്ന​ര) എ​ന്നി​വ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ മ​ക​ളും കു​ട്ടി​ക​ളു​ടെ മാ​താ​വു​മാ​യ വ​ണ്ണ​ത്താ​ന്‍ വീ​ട്ടി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഏ​ക അം​ഗ​വു​മാ​യ സൗ​മ്യ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ള്ള​ത്.

ഇ​ന്ന് രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് ടൗ​ണ്‍ സി​ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും യുവതിയെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സൗ​മ്യ​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ ര​ഹ​സ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. ചോ​ദ്യം ചെ​യ്യ​ലി​ല്‍ നാ​ല് മ​ര​ണ​ങ്ങ​ളു​ടേ​യും ചു​രു​ള​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

നാ​ല് മ​ര​ണ​ങ്ങ​ളി​ല്‍ മൂ​ന്നും എ​ലി വി​ഷം ഉള്ളിൽ ചെ​ന്നാ​ണെ​ന്ന് ഇ​തി​ന​കം വ്യ​ക്ത​മാ​യി ക​ഴി​ഞ്ഞു. മൂ​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ളു​ടേ​യും പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ ബ​ല​ത്തി​ലും ഇ​തു​വ​രെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലും കൊ​ല​പാ​ത​ക​ങ്ങ​ളി​ല്‍ മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത് വീ​ട്ടി​നു​ള്ളി​ല്‍ ത​ന്നെ​യു​ള്ള​യാ​ളെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ 17ന് ​വൈ​കു​ന്നേ​രം ഛര്‍​ദ്ദി​യെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച സൗ​മ്യ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ത​ന്നെ സു​ഖം പ്രാ​പി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്നു​ള്ള കാ​ര്‍ഡി​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ.​കെ.​എ​സ്. മോ​ഹ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള്ള നാ​ലം​ഗ സം​ഘ​വും ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ.​വി.​കെ രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യ​ലെ ഡോ.​രാ​ജീ​വ് ന​മ്പ്യാ​ര്‍, ഡോ. ​അ​ര​വി​ന്ദ് ന​മ്പ്യാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വു​മാ​ണ് സൗ​മ്യ​യെ പ​രി​ശോ​ധി​ച്ചി​രു​ന്ന​ത്.

പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യി​ട്ടും ആ​ശു​പ​ത്രി​യി​ല്‍ ത​ന്നെ കി​ട​ത്തി​യി​രു​ന്ന സൗ​മ്യ​യെ ഇ​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്ത ഉ​ട​ന്‍ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ മൂ​ന്ന് മാ​സം മു​മ്പ് മ​രി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ന് വി​രാ​മ​മി​ട്ടുകൊ​ണ്ട് യുവതിയെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ സൗ​മ്യ​യു​ടെ പ​ങ്ക് വ്യക്തമായ സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സൗ​മ്യ​യു​ടെ ഭ​ര്‍​ത്താ​വും ബ​ന്ധു​ക്ക​ളു​മു​ള്‍​പ്പെ​ടെ 30 ലേ​റെ പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ​യെ​ല്ലാം മൊ​ഴി​ക​ളി​ല്‍ നി​ന്ന് വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ളും പോ​ലീ​സി​ന് ല​ഭി​ച്ചുവെന്നാണ് റിപ്പോർട്ട്.

യുവതിയുടെ വഴിവിട്ട ബന്ധങ്ങളാണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെന്നാണ് കരുതപ്പെടുന്നത്. ഇ​ത്ത​ര​ത്തി​ല്‍ സം​ശ​യി​ക്കു​ന്ന മൂ​ന്ന് പേ​രേ​യാ​ണ് പോ​ലീ​സ് വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി വി​ളി​ച്ചുവ​രു​ത്തി ചോ​ദ്യം ചെ​യ്തി​ട്ടു​ള്ള​ത്. മ​ര​ണ​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ ഇ​വ​ര്‍​ക്ക് പ​ങ്കു​ണ്ടോ​യെ​ന്ന കാ​ര്യ​വും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ സൗ​മ്യ​യു​ടെ മ​ക​ള്‍ എ​ട്ടു വ​യ​സു​കാ​രി ഐ​ശ്വ​ര്യ കി​ഷോ​റി​ന്‍റെ മൃ​ത​ദേ​ഹം സ​ബ് ഡി​വി​ഷ​ണ​ല്‍ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ അ​നു​മ​തി​യോ​ടെ തിങ്കളാഴ്ച പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യിരുന്നു. വീ​ട്ടു​വളപ്പിൽ സം​സ്‌​ക​രി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് അ​വി​ടെ വ​ച്ചു ത​ന്നെ​ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നും ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്കാ​യി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു. എ​എ​സ്പി ചൈ​ത്ര തേ​രേസ ജോ​ണ്‍, സി​ഐ കെ.​ഇ. പ്രേ​മ​ച​ന്ദ്ര​ന്‍, ധ​ര്‍​മ​ടം എ​സ്‌​ഐ അ​രു​ണ്‍​കു​മാ​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍ ര​ഞ്ജി​ത്ത് എ​ന്നി​വ​രും സം​ഭ​വ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. നൂ​റു ക​ണ​ക്കി​ന് നാ​ട്ടു​കാ​രാ​ണ് വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ​ത്Share this News Now:
  • Google+
Like(s): 383