Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

24 April, 2018 10:02:06 AM


ന​ഴ്സു​മാ​ർ നടത്താനിരുന്ന സമരവും ലോംഗ്‌മാർച്ചും പിൻവലിച്ചു

ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയത് പരിഗണിച്ചാണിത്
തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ നടത്താനിരുന്ന സമരവും ലോംഗ്‌മാർച്ചും പിൻവലിച്ചു. ശമ്പള പരിഷ്കരണ ഉത്തരവ് ഇറങ്ങിയത് പരിഗണിച്ചാണ് ഇത്. അടുത്ത ദിവസം മുതൽ എല്ലാവരും ഡ്യൂട്ടിയിൽ കയറുമെന്നും യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു. തിങ്കളാഴ്ച രാത്രി വൈകി ചേർന്ന യോഗത്തിലാണ് തീരുമാനം. അലവൻസുകൾ കുറച്ച നടപടി നിയമപരമായി നേരിടുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. അടിസ്ഥാന ശമ്പളം കൂട്ടിയിട്ടും സമരം ചെയ്താൽ‌ ജനവികാരം എതിരാകുമെന്ന വിലയിരുത്തലിനേത്തുടർന്നാണ് സമരം പിൻവലിച്ചതെന്നാണ് സൂചന.

244 ദിവസമായി തുടരുന്ന ചേർത്തല കെവിഎം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിനായുളള നിയമ പോരാട്ടം ശക്തമാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വേതന വർധനവ് കുറവാണെന്നും വിജ്ഞാപനം നഴ്സുമാരോടുള്ള വഞ്ചനയാണെന്നും ചൂണ്ടിക്കാട്ടി സമരവുമായി മുന്നോട്ട് പോകുമെന്നാണ് നേരത്തെ ഭാരവാഹികൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. 

സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​രുടെ വേ​ത​നം പു​തു​ക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സർക്കാർ തിങ്കളാഴ്ച വൈകീട്ടാണ് അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി‍യായിരുന്നു വിജ്ഞാപനം. നിയമവകുപ്പ് സെക്രട്ടറി ഒപ്പുവെച്ച വിജ്ഞാപനം ലേബർ കമ്മിഷണർ എ. അലക്സാണ്ടറാണ് പുറപ്പെടുവിച്ചത്.Share this News Now:
  • Google+
Like(s): 80