23 April, 2018 11:43:23 AM


ഒഡീഷയില്‍ ആറുവയസുകാരി ബലാത്സംഗത്തിനിരയായി

ബിസ്​ക്കറ്റ്​ വാങ്ങാന്‍ പോയ ആറുവയസുകാരിയാണ് ബലാത്സംഗത്തിനിരയായത്



ഭുവനേശ്വര്‍: വീട്ടില്‍ നിന്ന് ബിസ്‌ക്കറ്റ് വാങ്ങാന്‍ പോയ ആറു വയസുകാരി ബലാത്സംഗത്തിരയായി. ഒഡീഷ കട്ടക്കിലെ ജഗനാഥ്​പുര്‍ ഗ്രാമത്തില്‍​ ശനിയാഴ്ചയാണ് സംഭവം. പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ച്‌​ കൊലപ്പെടുത്താന്‍ ശ്രമിച്ച്‌​ സ്​കൂള്‍ കോമ്പൗണ്ടില്‍ ഉപേക്ഷിച്ച നിലയിലാണ്​ കുഞ്ഞിനെ കണ്ടെത്തിയത്​. അതീവ ഗുരുതരാവസ്ഥയിലായ​ കുട്ടി കട്ടക്കിലെ എസ്​.സി.ബി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍  ചികിത്സയിലാണ്. സംഭവത്തില്‍ 25കാരനായ ഒരാളെ പൊലീസ് അറസ്​റ്റ്​ ചെയ്തു.


ഗ്രാമത്തില്‍ പവര്‍കട്ടുള്ള സമയത്താണ് കുട്ടി ബിസ്‌ക്കറ്റ് വാങ്ങിക്കാനായി വീട്ടില്‍ നിന്ന് പോയത്. ഏറെ സമയം കഴിഞ്ഞും തിരികെ എത്താതായതോടെ ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരിച്ചിലിലാണ് സമീപത്തെ സ്‌കൂള്‍ കോമ്പൗണ്ടില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. വിവസ്ത്രയായി, വായില്‍ നിന്നും തലയില്‍ നിന്നും രക്തം ഒലിച്ച നിലയിലായിരുന്നു. ശ്വാസം മുട്ടിച്ച്‌​ കുട്ടി അബോധാവസ്ഥയിലായപ്പോള്‍ മരിച്ചെന്ന് കരുതി പ്രതി കടന്നു കളഞ്ഞതാകാമെന്ന്​ സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു.


തലയിലും മുഖത്തും സ്വകാര്യഭാഗത്തുമായി ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിവിധ വകുപ്പുകളില്‍ നിന്നായി 13 ഡോക്​ടര്‍മാര്‍ അടങ്ങുന്ന സംഘമാണ്​ പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്​. ഒഡീഷ ആരോഗ്യമന്ത്രി പ്രതാപ്​ ജെന ആശുപത്രിയിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു.


അറസ്​റ്റിലായ പ്രതി ജഗ്​നാഥ്​പുര്‍ ​ഗ്രാമവാസിയാണ്​. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കു​ട്ടിയെ ബാലത്സംഗത്തിനിരയാക്കല്‍, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്​.



Share this News Now:
  • Google+
Like(s): 61