20 April, 2018 07:25:16 PM


കേരളകൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവി അന്തരിച്ചു

വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു



തിരുവനന്തപുരം: കേരളകൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവി അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഉച്ചയോടെ ആയിരുന്നു അന്ത്യം.ഉച്ചയോടെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ-ശൈലജ. എഡിറ്റര്‍ ദീപു രവി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ദര്‍ശന്‍ രവി എന്നിവര്‍ മക്കളാണ്.


കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ സുകുമാരന്റെ ആണ്‍മക്കളില്‍ നാലാമത്തെ ആളാണ് എംഎസ് രവി. എംഎസ് മണി, പരേതരായ എംഎസ് മധുസൂദനന്‍, എംഎസ് ശ്രീനിവാസന്‍ എന്നിവര്‍ സഹോദരങ്ങളാണ്.എംഎസ് രവിയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.


കേരളകൗമുദി ചീഫ് എഡിറ്റര്‍ എംഎസ് രവിയുടെ അകാലവിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. കൗമുദി പത്രാധിപന്മാരുടെ പരമ്പരയിലെ കരുത്തുറ്റ കണ്ണിയായിരുന്നു അദ്ദേഹം. മലയാള പത്രപ്രവര്‍ത്തന രംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയ എംഎസ് രവിയെ തേടി ഒട്ടേറെ അംഗീകാരങ്ങളും വന്നു. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിടുന്നു. മുഖ്യമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു.



Share this News Now:
  • Google+
Like(s): 53