20 April, 2018 10:38:35 AM


ബൈക്കില്‍ ചെത്തി നടക്കുന്ന 'ഫ്രീക്കന്മാ'ര്‍ക്ക് മുന്നറിയിപ്പുമായി മിനിബസ്‌

ആറ്റിങ്ങല്‍ സ്വദേശിയുടെ ബസിലാണ് മുന്നറിയിപ്പ്




ആറ്റിങ്ങല്‍: നാട്ടില്‍ ദിനംപ്രതി  ബൈക്ക് അപകടങ്ങള്‍ പെരുകുന്നു. ഇതില്‍ തൊണ്ണൂറൂ ശതമാനം അപകടങ്ങളും ചെറുപ്പക്കാരുടെ അശ്രദ്ധ മൂലമുണ്ടാകുന്നതാണ്. അതിലേറെയും 'ഫ്രീക്കന്മാര്‍' എന്ന പേരില്‍ നടക്കുന്ന കൗമാരപ്രായക്കാരാണ്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ഇവര്‍ യാതൊരുവിധ ട്രാഫിക് നിയമങ്ങളും പാലിക്കാതെ റോഡുകളിലൂടെ പായുമ്പോള്‍ പലതും ചെന്നെത്തുന്നത് അപകട മരണങ്ങളിലേക്കാണ്. ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പുമായി നിരത്തിലിറങ്ങിയ മിനി ബസ് ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ് ഇപ്പോള്‍..   



ജിഷാദ് എന്നയാളുടെ പേരിലുള്ള നാവായികുളം പാറകുന്ന് മൊഹബത്ത് ടൂര്‍സ് ആന്‍ഡ്‌ ട്രാവല്‍സ് വക ബസിന്‍റെ പിന്നില്‍ 'അസൂയക്കാരി' എന്നെഴുതിയിട്ടുണ്ട്. അതിന് താഴെ നമ്പര്‍ പ്ലേറ്റിനു മുകള്‍ വശത്താണ് തന്നില്‍ നിന്നും അകലം പാലിക്കാന്‍ 'ഫ്രീക്കന്മാര്‍'ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത്തരം മുന്നറിയിപ്പുകള്‍ ഒരു പരിധിവരെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള ബസിലാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് കാണാന്‍ കഴിഞ്ഞത്. ഫ്രീക്കന്മാര്‍ അകലം പാലിക്കുക.



Share this News Now:
  • Google+
Like(s): 63