20 April, 2018 07:39:45 AM


സിറിയൻ അതിർത്തിയില്‍ ഐഎസ് ഭീകരർക്കെതിരേ ഇറാക്കിന്‍റെ വ്യോമാക്രമണം

എഫ്-16 ഫൈറ്റർ ജെറ്റുകളാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്




ബാഗ്ദാദ്: സിറിയൻ അതിർത്തിയിലെ ഐഎസ് ഭീകരരെ തുരത്താൻ ഇറാക്ക് ശക്തമായ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. നിരവധി ഭീകരർ കൊല്ലപ്പെട്ടതായായും റിപ്പോർട്ടുകളുണ്ട്. ഇറാക്കിന്‍റെ എഫ്-16 ഫൈറ്റർ ജെറ്റുകളാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. 

ഐഎസ് ഭീകരർ തങ്ങളുടെ സൈനികർക്കു ഭീഷണിയായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദർ അൽ അബാദി കഴിഞ്ഞ ദിവസം അറിയച്ചതിനു പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്.



Share this News Now:
  • Google+
Like(s): 105