Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

20 April, 2018 02:53:33 AM


കൊച്ചിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്നുവീണു; ആളപായമില്ല

മെട്രോ സര്‍വീസുകള്‍ വെള്ളിയാഴ്ച പാലാരിവട്ടം വരെ മാത്രം

കൊച്ചി: കലൂരില്‍ നിര്‍മാണത്തിലിരുന്ന നാലുനിലക്കെട്ടിടം തകര്‍ന്നുവീണു. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടം. ആളപായമില്ല. എന്നാല്‍, സമീപത്തെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. കൊച്ചി മെട്രോ കടന്നുപോകുന്നതിന് തൊട്ടടുത്താണ് കെട്ടിടം തകര്‍ന്നുവീണത്. അപകടത്തെത്തുടര്‍ന്ന് കലൂര്‍ വഴിയുള്ള വാഹന ഗതാഗതം പോലീസ് താത്കാലികമായി തടഞ്ഞു. 

രണ്ടാം നില വരെ പണിത പോത്തീസ് ഗ്രൂപ്പിന്റെ കെട്ടിടമാണ് രാത്രി 10 മണിയോടെ തകർന്നുവീണത്. 30 മീറ്ററുകൾ വരെ ഉയരമുണ്ടായിരുന്ന പില്ലറുകൾ മണ്ണിൽ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിപ്പോയി. മൂന്നാമത്തെ നിലയുടെ നിർമ്മാണ ജോലികൾ നടന്നുവരികയായിരുന്നു. ഭാരം താങ്ങാനാവാതെയാണ് കെട്ടിടം നിലംപൊത്തിയതെന്നാണ് പ്രാഥമിക വിവരം.


ജില്ലാകളക്ടറും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. നിര്‍മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞതിനെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് വെള്ളിയാഴ്ചത്തെ മെട്രോ സര്‍വീസ് വെട്ടിച്ചുരുക്കിയിട്ടുണ്ട്. മെട്രോ സര്‍വീസുകള്‍ വെള്ളിയാഴ്ച ആലുവ മുതല്‍ പാലാരിവട്ടംവരെ മാത്രമെ ഉണ്ടാകൂ. സമീപത്തെ കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. വിദഗ്ധസംഘം വെള്ളിയാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയശേഷമെ മെട്രോ സര്‍വീസുകള്‍ പുനരാരംഭിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു. 


നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച മണ്ണിമാന്തി വാഹനങ്ങൾ മൂന്നെണ്ണം ഇവിടെ കിടക്കുകയാണ്. മെട്രോയുടെ 599, 600 പില്ലറുകൾക്കിടയിലും റോഡിന്റെ അരികിലും ഇന്നലെ രാത്രി തന്നെ വിളളലുകൾ രൂപപ്പെട്ടിരുന്നു. അപകടത്തിന് ആക്കം കൂട്ടും വിധം ജല അതോറിറ്റിയുടെ പൈപ്പ് ഈ ഭാഗത്ത് പൊട്ടി ഇതിൽ നിന്ന് വെളളം പുറത്തേക്ക് ഒഴുകിയത് ഭീതി പരത്തി. എന്നാൽ ഈ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.
Share this News Now:
  • Google+
Like(s): 138