Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

19 April, 2018 03:22:49 PM


പാലക്കാട്‌ അമ്മയും മകനും മുങ്ങിമരിച്ചു

അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെള്ളത്തില്‍ മുങ്ങുകയായിരുന്നു



പാലക്കാട്‌ :പാലക്കാട്‌ ഇരട്ടയാലിലെ കുളത്തില്‍ അമ്മയും മകനും മുങ്ങിമരിച്ചു. വല്‍സല, മകന്‍ അജിത്‌ എന്നിവരാണ്‌ മരിച്ചത്‌. കുളിക്കാനെത്തിയ വല്‍സലയാണ്‌ ആദ്യം വെളളത്തില്‍ മുങ്ങിപോയത്‌. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അജിത്തും വെള്ളത്തില്‍ മുങ്ങുകയായിരുന്നു.


അടുത്ത കുളത്തിലുണ്ടായിരുന്നവരുടെ കരച്ചില്‍ കേട്ടെത്തിയവര്‍ അജിത്തിനെ മുങ്ങിയെടുത്ത്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സ്‌ എത്തിയാണ്‌ വല്‍സലയുടെ മൃതദേഹം കുളത്തില്‍നിന്ന്‌ പുറത്തെടുത്തത്‌. 



Share this News Now:
  • Google+
Like(s): 246