Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

18 April, 2018 10:54:05 PM


സെറ്റിലെ പകൽ മാന്യൻമാരുടെ നിറം രാത്രിയിൽ മാറുന്നു; വെളിപ്പെടുത്തലുമായി നടിമാർ '

അര്‍ധനഗ്‌നയായുള്ള ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന് പിന്നാലെയാണിത്ഹൈദരാബാദ്: അവതാരകയും അഭിനേത്രിയുമായ ശ്രീ റെഡ്ഡിയാണ് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ആദ്യം തുറന്നുപറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിന്റെ പോസ്റ്റുകള്‍ വളരെ പെട്ടെന്നാണ് വൈറലായത്. തെളിവ് സഹിതമായാണ് താരം പല കാര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്.


ശ്രീറെഡ്ഡിക്ക് പിന്നാലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പല താരങ്ങളും തുറന്നുപറഞ്ഞിരുന്നെങ്കിലും അത്തരത്തിലുള്ള സംഭവങ്ങളൊന്നും തെലുങ്കിലില്ലെന്നായിരുന്നു യുവനായികമാരിലൊരാളായ രാകുല്‍ പ്രീത് പറഞ്ഞത്. നിരവധി പേരാണ് താരത്തിന്റെ അഭിപ്രായത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. അതൊരു തുടക്കമായിരുന്നു. ഒന്നിന് പുറകെ ഒന്നൊന്നായി നടുക്കുന്ന വെളിപ്പെടുത്തലുകളാണ് പിന്നീടങ്ങോട്ട് അരങ്ങേറിയത്.


ഇപ്പോള്‍ തെലുങ്ക് താരസംഘടനയായ മായെ സമ്മര്‍ദ്ദത്തിലാക്കുന്ന വെളിപ്പെടുത്തലുമായാണ് ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുള്ളത്. 15 പേരാണ് ഇപ്പോള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. പൊതുവെ അവഗണന നേരിടു വിഭാഗക്കാരാണ് തങ്ങളെന്നും ഇവര്‍ പറയുന്നു. വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവര്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.


സിനിമാസെറ്റില്‍ വെച്ച് മാന്യമായ പെരുമാറ്റമാണെങ്കിലും രാത്രിയില്‍ പലരും വിളിച്ച് മോശമായി പെരുമാറാറുണ്ടെന്ന് ഇവര്‍ പറയുന്നു. ഒരുമിച്ച് കഴിയാനുള്ള ആഗ്രഹവുമായാണ് പലരും വിളിക്കാറുള്ളതെന്നും ഇവര്‍ പറയുന്നു. സിനിമയില്‍ അവസരം തരുന്നതിനിടയില്‍ മറ്റ് പല കാര്യങ്ങളുമാണ് അവര്‍ ലക്ഷ്യമാക്കുന്നത്.


ഇക്കാര്യത്തില്‍ താരസംഘടനയായ മാ മൗനം പാലിക്കുകയായിരുന്നു. അര്‍ധനഗ്‌നയായുള്ള ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തിന് ശേഷം താരത്തിന് സിനിമയില്‍ നിന്നും വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു.Share this News Now:
  • Google+
Like(s): 121