Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

18 April, 2018 08:01:17 PM


ബിസിസിഐയെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന് നിയമ കമ്മീഷന്‍റെ ശുപാര്‍ശ

സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളേയും നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടു വരണം



ദില്ലി: ബിസിസിഐയെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരാന്‍ ഇന്ത്യന്‍ നിയമ കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. ബിസിസിഐയ്ക്ക് കീഴിലുള്ള സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളേയും വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടു വരണമെന്നും ജസ്റ്റിസ് ബിഎസ് ചൗഹാന്‍ അധ്യക്ഷനായ നിയമ കമ്മീഷന്‍ നിര്‍ദേശിക്കുന്നു.


ഇതിനായി ആദ്യം ബിസിസിഐയെ ഒരു ദേശീയ കായിക ഫെഡറേഷനായി അംഗീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സുപ്രീം കോടതിയാണ് നിയമ കമ്മീഷനോട് ആവശ്യപ്പെട്ടത്. 2016 ജൂലൈയിലായിരുന്നു ഇതുസംബന്ധിച്ചുള്ള സുപ്രീം കോടതിയുടെ ഉത്തരവ്.രാജ്യത്തെ മറ്റു കായിക സംഘടനകളെല്ലാം വിവരാവകാശ നിയമത്തിന്‍റെ പരിധിയിലിരിക്കെ ബിസിസിഐയെ മാത്രം ഒഴിവാക്കുന്നത് അനൗചിത്യമാണെന്നും നിയമ കമ്മീഷന്‍ വ്യക്തമാക്കുന്നു.


തമിഴ്‌നാട് സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ടിന് കീഴില്‍ ഒരു സ്വകാര്യ സംരംഭമായാണ് ബിസിസിഐ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് പകരം ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 12 പ്രകാരം 'സ്റ്റേറ്റ്' വിഭാഗത്തില്‍ ബിസിസിഐയേയും ഉള്‍പ്പെടുത്തണമെന്നും കമ്മിറ്റിയുടെ ശുപാര്‍ശയില്‍ പറയുന്നു. ഇതുകൂടാതെ സ്റ്റേറ്റ് വിഭാഗത്തില്‍പെടുന്ന സംഘടനകളുടെ അധികാരങ്ങള്‍ ബിസിസിഐ കൈയടക്കുന്നതായും കമ്മീഷന്‍ ശുപാര്‍ശയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.


ബിസിസിഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ടീം സെലക്ഷനുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആര്‍ക്കും കോടതിയെ സമീപിക്കാന്‍ സാധിക്കും. ദേശീയ, സംസ്ഥാന, സോണല്‍ ടീമുകളിലേക്കുള്ള സിലക്ഷനുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിലോ ഹൈക്കോടതികളിലോ പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്യാനും സാധിക്കും. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായും (ഐസിസി) മറ്റു രാജ്യങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുകളുമായും ബിസിസിഐ ഏര്‍പ്പെടുന്ന കരാറുകളെയും കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഇതിലൂടെ വഴിയൊരുങ്ങും.



Share this News Now:
  • Google+
Like(s): 74