18 April, 2018 07:53:15 PM


മ​ഹാ​ഭാ​ര​ത​കാ​ല​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റ്; ത്രി​പു​ര മു​ഖ്യ​മ​ന്ത്രിയുടെ ക​ണ്ടെ​ത്ത​ലി​ന് ഗ​വ​ര്‍​ണ​റു​ടെ പി​ന്തു​ണ​

പു​ര​ണ​കാ​ല​ഘ​ട്ട​ത്തി​ലെ സം​ഭ​വ​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​രീ​ക്ഷ​ണം



അ​ഗ​ര്‍​ത്ത​ല: മ​ഹാ​ഭാ​ര​ത​കാ​ല​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റും ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നെ​ന്ന ത്രി​പു​ര മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ണ്ടെ​ത്ത​ലി​ന് പി​ന്തു​ണ​യു​മാ​യി ഗ​വ​ര്‍​ണ​റും. ത്രി​പു​ര മു​ഖ്യ​മ​ന്ത്രി ബി​പ്ല​ബ് ദേ​വി​നെ പി​ന്തു​ണ​ച്ച്‌ ഗ​വ​ര്‍​ണ​ര്‍ ത​ഥാ​ഗ​ത റോ​യി ആ​ണ് രം​ഗ​ത്തു​വ​ന്ന​ത്.

പു​ര​ണ​കാ​ല​ഘ​ട്ട​ത്തി​ലെ സം​ഭ​വ​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​രീ​ക്ഷ​ണം. ആ​ദി​മാ​തൃ​ക​ക​ളും അ​വ‍​യു​ടെ മേ​ലു​ള്ള പ​ഠ​ന​ങ്ങ​ളും ഇ​ല്ലാ​തെ ദി​വ്യ​ദൃ​ഷ്ടി, പു​ഷ്പ​ക വി​മാ​നം തു​ട​ങ്ങി​യ​വ ന​മു​ക്ക് മ​ന​സി​ലാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നു ത​ഥാ​ഗ​ത റോ​യി ട്വീ​റ്റ് ചെ​യ്തു. 

മ​ഹാ​ഭാ​ര​ത​കാ​ല​ത്ത് ഇ​ന്‍റ​ര്‍​നെ​റ്റും ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ബി​പ്ല​ബ് ദേ​വി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. യൂ​റോ​പ്പു​കാ​രും അ​മേരി​ക്ക​ക്കാ​രും ടെ​ലി​വി​ഷ​ന്‍ അ​വ​രു​ടെ ക​ണ്ടെ​ത്ത​ലാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​മെ​ങ്കി​ലും യ​ഥാ​ര്‍​ഥ​ത്തി​ല്‍ അ​ത് ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണെ​ന്നും ബി​പ്ല​വ് അ​വ കാ​ശ​പ്പെ​ട്ടു.

മ​ഹാ​ഭാ​ര​ത യു​ദ്ധ​കാ​ല​ത്തു കൊ​ട്ടാ​ര​ത്തി​ല്‍ ഇ​രു​ന്ന അ​ന്ധ​നാ​യ ധൃ​ത​രാ​ഷ്ട്ര​ര്‍​ക്കു സ​ഞ്ജ​യ​ന്‍ യു​ദ്ധ​വി​വ​ര​ങ്ങ​ള്‍ വി​വ​രി​ച്ചു കൊ​ടു​ത്ത​ത് ഇ​ന്‍റ​ര്‍​നെ​റ്റ് സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു. ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യം ആ ​കാ​ലം മു​ത​ലു​ണ്ട്. എ​ങ്ങ​നെ​യാ​ണ് ധൃ​ത​രാ​ഷ്ട്ര​ര്‍​ക്കു സ​ഞ്ജ​യ​നി​ലൂ​ടെ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. അ​ന്ന് ഇ​ന്‍റ​ര്‍ നെ​റ്റ് സാ​ങ്കേ​തി​ക വി​ദ്യ ല​ഭ്യ​മാ​യി​രു​ന്നു. ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളും ല​ഭി​ച്ചി​രു​ന്നു- ആ​ര്‍​എ​സ്‌എ​സി​ലൂ​ടെ മു​ന്‍​നി​ര രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു ക​ട​ന്നു​വ​ന്ന ബി​പ്ല​ബ് പ​റ​ഞ്ഞു.

ത​ന്‍റെ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ അ​തി​നെ വീ​ണ്ടും ഉ​റ​പ്പി​ച്ച്‌ ബി​പ്ല​ബ് വീ​ണ്ടും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി. സ​ങ്കു​ചി​ത മ​ന​സ്‌​ക​ര്‍​ക്കാ​ണ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ വി​ശ്വ​സി​ക്കാ​ന്‍ പ്ര​യാ​സ​മു​ള്ള​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് വ​ര്‍​ഷ​ങ്ങ​ള്‍ മു​ന്‍​പു​ള്ള കാ​ര്യ​മാ​യ​തി​നാ​ല്‍ ശാ​സ്ത്ര​ത്തി​ന് തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ത് തെ​ളി​യി​ക്കാ​ന്‍ ക​ഴി​യി​ല്ലാ​യി​രി​ക്കാം. എ​ന്നാ​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​തും ശ്രേ​ഷ്ഠ​വു​മാ​യ രാ​ജ്യ​മാ​ണ് ഇ​ന്ത്യ എ​ന്ന കാ​ര്യം എ​ല്ലാ ഇ​ന്ത്യ​ക്കാ​രു​ടെ​യും മ​ന​സി​ലു​ണ്ടാ​വ​ണം. 

മ​റ്റൊ​രു രാ​ജ്യ​വും നേ​ടു​ന്ന​തി​നു മു​ന്‍​പ് എ​ന്‍റെ രാ​ജ്യ​ത്ത് ഇ​ത്ത​രം സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു എ​ന്ന​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. സം​ശ​യ​ങ്ങ​ളെ​ല്ലാം മാ​റ്റി​വെ​ച്ച്‌ ഈ ​സ​ത്യം അം​ഗീ​ക​രി​ക്കാ​ന്‍ നാം ​ത​യാ​റാ​വ​ണ​മെ​ന്നാ​ണ് എ​നി​ക്ക് ആ​വ​ര്‍​ത്തി​ച്ചു പ​റ​യാ​നു​ള്ള​തെ​ന്നും ബി​പ്ല​വ് പ​റ​ഞ്ഞു.



Share this News Now:
  • Google+
Like(s): 213