Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

18 April, 2018 12:09:03 PM


വിവാഹത്തിനൊരുങ്ങി പെണ്‍കുട്ടികള്‍; വധുവിനെ തിര‍ഞ്ഞെടുക്കാനാവില്ലെന്ന്

ആരേയും തിരഞ്ഞെടുക്കാനാവില്ലെന്ന് ആര്യചെന്നൈ:  ഈ അടുത്ത കാലത്ത് പ്രേക്ഷകർക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചായ റിയാലിറ്റി ഷോയാണ് തമിഴ് താരം ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്ന ഷോയായ എങ്ക വീട്ടു മാപ്പിളൈ. തുടക്കം ആളുകൾക്കിടയിൽ മികച്ച പ്രതികരണമായിരുന്നെങ്കിലും പിന്നീട് ഇത് വിമർശനങ്ങളാവുകയായിരുന്നു.


താരം പ്രേക്ഷകരുടെ കണ്ണിൽ പൊടിയിടുകയാണെന്നും ആരേയും വിവാഹം കഴിക്കില്ലെന്നുമുള്ള വിമർശനങ്ങൾ ശക്തമായി തന്നെ വന്നിരുന്നു. ഇന്നലെയായിരുന്നു റിയാലിറ്റി ഷോയുടെ ഗ്രാൻറ് ഫിനാലെ. ആരാകും ആര്യയുടെ വധുവെന്ന് എല്ലാവരും ആകാംക്ഷയോടെയായിരുന്നു കാത്തിരുന്നത്. എന്നാൽ വേദിയിൽ സംഭവിച്ചത് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അപ്പുറമായിരുന്നു. ആര്യയുടെ പ്രഖ്യാപനം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു.


താരത്തിന്റെ തീരുമാനത്തെ പിന്തുണച്ച് സുഹൃത്തുക്കൾ രംഗത്തെത്തിയിരുന്നു. ആര്യ അവസരത്തിന് അനിയോജ്യമായ തീരുമാനമാണ് എടുത്തതെന്ന് സുഹൃത്തും നടിയുമായ ജനനി അയ്യർ പറഞ്ഞു. ആര്യയുടെ തീരുമാമനം ഒരു തരത്തിലുമുള്ള വിഷമവും ഉണ്ടാക്കുന്നതല്ലയെന്ന് അനുരാധ കൃഷ്ണ മൂർത്തി പറഞ്ഞു. എന്നാൽ ഈ തീരുമാനം ആരും പ്രതീക്ഷിച്ചില്ലെന്നും ശരിയ്ക്കും ഞെട്ടിച്ചുവെന്ന് നടി സുജാ വാണി പറ‍ഞ്ഞു. ഇനിയാണ് യാഥാർഥ ജീവിതം തുടങ്ങാൻ പോകുന്നതെന്ന് ആര്യയയുടെ സുഹൃത്ത് കാർത്തിക് വ്യക്തമാക്കി.


ആര്യ തങ്ങളാരും വിചാരിക്കുന്ന ഒരാളല്ലെന്നും മറ്റൊരു ലെവലാണെന്നും മത്സാർഥിയായിരുന്ന അബർനദി പറഞ്ഞു. ഏവരും പ്രതീക്ഷിച്ചരുന്നത് അബർനദി ആര്യയുടെ വധുവാകുമെന്നാണ്. എന്നാൽ അവാസന ഘട്ടത്തിൽ അബർനദി ഷോയിൽ നിന്ന് പുറത്തു പോകുകയായിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാഥിയായിരുന്നു അബർ. ആരാധകരുടെ എണ്ണം കൂടുതലും ഇവർക്കായിരുന്നു. ഈ പരിപാടിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളാണ് ഉയർന്നു വരുന്നത്.


ആദ്യം ആര്യയുടെ വധുവായി കുംഭകോണം സ്വദേശി അബർനദിയുടെ പേരാണ് ഉയർന്ന് കേട്ടിരുന്നത്. എന്നാൽ ഇവർ പുറത്തു പോയതോടെ കാസർഗോട് സ്വദേശി അഗതയുടെ പേരാണ് ആര്യയുടെ പേരിനോടൊപ്പം കേൾക്കുന്നത്. രണ്ടു മലയാളി പെൺകുട്ടികൾ ഉൾപ്പെടെ മൂന്ന പേരാണ് അവസാന റൗണ്ടിൽ എത്തി നിൽക്കുന്നത്. ശ്രീലങ്കൻ സ്വദേശി സൂസന്ന, പലക്കാട് സ്വദേശി സീതലക്ഷ്മി, കാസർഗോഡ് സ്വദേശി അഗത എന്നിവരാണ്. ഇതിൽ സൂസന്ന വിവാഹിതയും ഒരു കൂട്ടിയുടെ മാതാവുമാണ്.


ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാവരും ആര്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. റിയാലിറ്റി ഷോയ്ക്കൊടുവിൽ വിജയിയെ പ്രഖ്യാപിക്കാനുള്ള സമയം എത്തുകയും ചെയ്തു. എന്നാൽ ആര്യയുടെ പ്രതികരണം എല്ലാവരേയും ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. ഇങ്ങനെയാരു വേദിയിൽ തനിയ്ക്ക് അതിനു സാധിക്കുകയില്ല എന്നായിരുന്നു ആര്യയുടെ മറുപടി. വിവാഹ വേദിയ്ക്ക് സമാനമായി നവവധുവിനെ പോലെയാണ് പെൺകുട്ടികൾ എത്തിയിരിക്കുന്നത്. ഇത്തരം സന്ദർഭത്തിൽ രണ്ടു പെൺകുട്ടികളെ വിഷമിപ്പിച്ച് അവരുടെ മാതാപിതാക്കളോടൊപ്പം പറഞ്ഞു വിടുന്നത് അവരുടെ കല്യാണം മുടങ്ങുന്നതിനു സമാനമായിരിക്കും. ആ തോന്നൽ രണ്ടു കുടുംബങ്ങളേയും മോശമായി ബാധിക്കും. അതിനു തനിയ്ക്ക് താൽപര്യമില്ലെന്ന് താരം പറഞ്ഞു.
Share this News Now:
  • Google+
Like(s): 209