18 April, 2018 11:58:33 AM


അനുവാദമില്ലാതെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ സ്പര്‍ശിച്ച തമിഴ്നാട് ഗവര്‍ണര്‍ വിവാദത്തില്‍

ചൊവ്വാഴ്ച ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം



ചെന്നൈ: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ച തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. തമിഴ്നാട്ടില്‍ കോളജ് അധ്യാപിക വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ ഗവര്‍ണറുടെ പേരും പരാമര്‍ശിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്കാണ് മോശം അനുഭവമുണ്ടായത്. 

സംഭവത്തെ തുടർന്ന് മാധ്യമപ്രവർത്തക ഗവർണർക്കെതിരേ ട്വിറ്ററിൽ പോസ്റ്റിടുകയും ചെയ്തു. ഗവർണറുടെ പെരുമാറ്റത്തിനെതിരേ ഡിഎംകെ രാജ്യസഭ എംപി കനിമൊഴി അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തു



Share this News Now:
  • Google+
Like(s): 99