18 April, 2018 11:47:26 AM


കോഴിക്കോട് പേരാമ്പ്രയില്‍ വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ബോംബേറ്

വന്‍ പോലാസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു



കോഴിക്കോട്: പേരാമ്പ്രയില്‍ വീടുകള്‍ക്കും ഹോട്ടലുകള്‍ക്കും നേരെ ബോബേറ്. രാത്രിയുടെ മറവില്‍ അജ്ഞാതരാണ് ബോംബേറ് നടത്തിയത്. വിഷുദിനത്തില്‍ ഉണ്ടായ തര്‍ക്കമാണ് ബോംബേറില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.സിപിഎം, ശിവജി സേനാ പ്രവര്‍ത്തകരുടെ രണ്ടുവീതം വീടുകളും രുചി എന്നുപേരുള്ള ഹോട്ടലിനും നേരെയാണ് ബോംബ് ആക്രമണം ഉണ്ടായത്. കഴിഞ്ഞ നാലുദിവസമായി ഇവിടെ സിപിഎമ്മും തീവ്ര സ്വഭാവമുള്ള ശിവജി സേന പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.


വ്യാപകമായി കൊടിമരങ്ങളും സ്തൂപങ്ങളും തകര്‍ത്ത നിലയിലാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതല്‍ പോലീസ് സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം.



Share this News Now:
  • Google+
Like(s): 234