Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

18 April, 2018 12:37:28 AM


യഥാര്‍ത്ഥ ബാഷ രാഹുലെന്ന് ഗ്ലാമര്‍ റാണി നഗ്മ; വീഡിയോ വൈറലാവുന്നു

രജനീകാന്ത് അഭിനയിച്ച ബാഷയിലെ നായികയായിരുന്നു നഗ്മ




പുതുച്ചേരി: രാഹുല്‍ ഗാന്ധിയെ സ്റ്റൈല്‍മന്നനായി അവരോധിച്ച് തെന്നിന്ത്യന്‍ ഗ്ലാമര്‍ റാണി നഗ്മ. ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഇന്നും മനസില്‍ സൂക്ഷിക്കുന്ന സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ ബാഷ എന്ന ചിത്രത്തിലെ നായികയായിരുന്നു നഗ്മ. സിനിമയില്‍ രജനിയാണ് അധോലോക നായകന്‍ മാണിക് ബാഷയായതെങ്കില്‍ യഥാര്‍ത്ഥ ബാഷ രാഹുല്‍ ആണെന്നാണ് കഴിഞ്ഞ ദിവസം പുതുച്ചേരിയിലെ സോറപട്ട് എന്ന സ്ഥലത്ത് നടന്ന പാര്‍ട്ടി പരിപാടിക്കിടയില്‍ നടി പ്രഖ്യാപിച്ചത്. സിനിമ വിട്ട് ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ് നഗ്മ. അഖിലേന്ത്യാ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് താരം.


സ്ത്രീകള്‍ പങ്കെടുത്ത പരിപാടിയില്‍ ബാഷയിലെ പാട്ടുകള്‍ പാടി വേദി കീഴടക്കിയ നടി രാഹുലിനെ പുകഴ്ത്തിയായിരുന്നു സംസാരിച്ചത് മുഴുവന്‍. അടുത്തത് രാഹുലിനെ നിങ്ങള്‍ പ്രധാനമന്ത്രിയാക്കണമെന്നും ഇന്ദിരാഗാന്ധിയുടെ കുടുംബത്തിലുള്ളവരെ പോലെ ആരും ഇതുപോലെ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തിട്ടില്ലെന്നും നടി പറഞ്ഞു. രജനി അഭിനയിച്ച തമിഴ് സിനിമാ പാട്ടുകള്‍ എല്ലാം രാഹുലിന് വേണ്ടി നടി കൂസലില്ലാതെയാണ് പാടിയത്.






Share this News Now:
  • Google+
Like(s): 138