17 April, 2018 11:17:48 PM


ജ​മ്മു കാ​ശ്മീ​രില്‍ ബി​ജെ​പി മ​ന്ത്രി​മാ​ർ രാ​ജി​ സ​മ​ർ​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

മെ​ഹ​ബൂ​ബ മ​ന്ത്രി​സ​ഭ​യില്‍ 11 മ​ന്ത്രി​മാ​രാ​ണ് ബി​ജെ​പി​ക്കുള്ളത്




ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ മ​ന്ത്രി​സ​ഭ​യി​ലെ ബി​ജെ​പി മ​ന്ത്രി​മാ​ർ രാ​ജി​ സ​മ​ർ​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. മ​ന്ത്രി​മാ​ർ ത​ങ്ങ​ളു​ടെ രാ​ജി​ക്ക​ത്ത് മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തി​ക്ക് അ​യ​ച്ച​താ​യാ​ണു സൂ​ച​ന. 11 മ​ന്ത്രി​മാ​രാ​ണു ബി​ജെ​പി​ക്കു മെ​ഹ​ബൂ​ബ മ​ന്ത്രി​സ​ഭ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ ര​ണ്ടു പേ​ർ ക​ഴി​ഞ്ഞ ദി​വ​സം രാ​ജി സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പു​തു​മു​ഖ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച് മ​ന്ത്രി​സ​ഭ​യെ ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ നീ​ക്ക​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ജ​മ്മു കാ​ഷ്മീ​രി​ൽ ബി​ജെ​പി​യു​ടെ ചു​മ​ത​ല​യു​ള്ള നേ​താ​വ് രാം ​മാ​ധ​വി​ന്‍റെ അ​ധ്യ​ക്ഷ​തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ബി​ജെ​പി മ​ന്ത്രി​മാ​ർ രാ​ജി​സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ഈ ​യോ​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണ് ക​ത്വ​യി​ൽ എ​ട്ടു വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്കാ​യി പ്ര​തി​ഷേ​ധി​ക്കു​ക​യും റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത ര​ണ്ടു ബി​ജെ​പി മ​ന്ത്രി​മാ​ർ രാ​ജി സ​മ​ർ​പ്പി​ക്കു​ന്ന​ത്.

ബി​ജെ​പി മ​ന്ത്രി​മാ​ർ രാ​ജി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും പി​ഡി​പി-​ബി​ജെ​പി മു​ന്ന​ണി സ​ർ​ക്കാ​രി​നു ഭീ​ഷ​ണി​യു​ണ്ടാ​കി​ല്ലെ​ന്നു ബി​ജെ​പി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ സൂ​ച​ന ന​ൽ​കി. ബി​ജെ​പി പി​ന്തു​ണ​യോ​ടെ​യാ​ണ് മെ​ഹ​ബൂ​ബ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​ത്. 89 അം​ഗ ജ​മ്മു നി​യ​മ​സ​ഭ​യി​ൽ പി​ഡി​പി​ക്ക് 28, ബി​ജെ​പി​ക്ക് 25 എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​ങ്ങ​ൾ.



Share this News Now:
  • Google+
Like(s): 125