17 April, 2018 09:56:13 PM


മാധ്യമപ്രവർത്തകൻ ടി.വി.ആർ ഷേണായ് അന്തരിച്ചു

2003ൽ രാജ്യം 'പത്മഭൂഷൺ' നൽകി ആദരിച്ചിരുന്നു




ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ ടി.വി.ആർ ഷേണായ് അന്തരിച്ചു. ഇന്ന് വൈകുന്നേരം ഏഴരയോടെ മണിപ്പാൽ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. സരോജമാണ് ഭാര്യ. സുജാത, അജിത് എന്നിവരാണ് മക്കൾ. എറണാകുളം ചെറായി സ്വദേശിയായ ഷേണായി ഇന്ത്യൻ എക്സ്‌പ്രസ് പത്രത്തിലൂടെയാണ് മാദ്ധ്യമപ്രവർത്തന രംഗത്തെത്തിയത്. മലയാള മനോരമ ഡൽഹി ബ്യൂറോ ചീഫ്, ദി വീക്ക് മാസികയുടെ എഡിറ്റർ, സൺഡേ മെയിൽ പത്രത്തിന്റെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2003ൽ രാജ്യം 'പത്മഭൂഷൺ' നൽകി ആദരിച്ച ഇദ്ദേഹത്തിന് മൊറോക്കോ രാജാവിന്റെ ഉന്നത ബഹുമതിയായ 'അലാവിറ്റ കമാണ്ടർ വിസ്ഡം' പുരസ്കാരം ലഭിച്ചിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 197