17 April, 2018 03:31:10 PM


മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു

മുഹമ്മദ് റിയാസ്, ക്രിസ്റ്റഫർ എന്നിവരാണ് മരിച്ചത്


ഈരാറ്റുപേട്ട: പൂഞ്ഞാറിനു സമീപം മീനച്ചിലാറ്റിൽ കല്ലേക്കുളം ഉറവക്കയത്ത് രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. കോട്ടയം ബേക്കർ വിദ്യാപീഠത്തിലെ വിദ്യാർത്ഥികളായ കോട്ടയം കുമാരനല്ലൂര്‍ ദിനേശ്ഭവനില്‍ മുഹമ്മദ് റിയാസ് (17)  ചുങ്കം കണ്ണങ്ങാട്ടുമണ്ണില്‍ ക്രിസ്റ്റഫർ എബ്രഹാം (17) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച 12 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്.


നാല് പേരടങ്ങുന്ന സംഘമായിരുന്നു ഇവിടെ കുളിക്കാനിറങ്ങിയത്. കയത്തില്‍പെട്ട് മുങ്ങിയ ആളെ രക്ഷപെടുത്താന്‍ ശ്രമിക്കവെയാണ് രണ്ടാമനും അപകടത്തില്‍പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്സും കൂടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.



Share this News Now:
  • Google+
Like(s): 237