Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

17 April, 2018 12:26:32 PM


വി​വാ​ഹ ച​ട​ങ്ങി​നെ​ത്തി​യ എ​ട്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി

സംഭവത്തില്‍ പതിനെട്ട്കാരന്‍ അറസ്റ്റില്‍



ലക്‌നൗ: കത്വ സംഭവത്തിന് പിന്നാലെ  എട്ടു വയസുകാരിയായ മറ്റൊരു പെണ്‍കുട്ടി കൂടി ക്രൂരമായി കൊല്ലപ്പെട്ടു. മാതാപിതാക്കളോടൊപ്പം ബന്ധുവിന്‍റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടിയാണ് ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുറ്റക്കാരനായ സോനുവിനെ (18) പൊലീസ് അറസ്‌റ്റു ചെയ്‌തു.

ഇന്ന് പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. വിവാഹ സല്‍ക്കാരത്തിനിടെ മാതാപിതാക്കളുടെ കണ്ണു വെട്ടിച്ച്‌ സോനു കുട്ടിയെ അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലക്ക് കൊണ്ടു പോവുകയായിരുന്നു. പീഡനത്തിന് ശേഷം കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത്. പിന്നീട് മദ്യപിച്ച്‌ ബോധരഹിതനായ അവസ്ഥയില്‍ കുട്ടിയുടെ മൃതദേഹത്തിനടുത്തു നിന്നും തന്നെയാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പോസ്‌കോ നിയമ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 
കത്വ സംഭവത്തിന് ശേഷം രാജ്യത്ത് മൂന്നാമത്തെ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായി ക്രൂരമായി കൊല്ലപ്പെടുന്നത്.



Share this News Now:
  • Google+
Like(s): 182