17 April, 2018 11:48:00 AM


വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിന്‍റേത് ഉരുട്ടിക്കൊലയാണെന്ന് സംശയം

മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ടുകള്‍



കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍  ശ്രീജിത്തിന്‍റേത് ഉരുട്ടിക്കൊലയാണെന്നാണ് സംശയം. ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. 

ശ്രീജിത്തിന്‍റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്. അഞ്ചു പേജുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലായാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത അന്നു മുതല്‍ ഒന്‍പതാം തീയതി വരെയുള്ള മൂന്നു ദിവസങ്ങളിലെ മര്‍ദ്ദനത്തിന്‍റെ ലക്ഷണങ്ങളാണ് കണ്ടെത്താനായതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

അതിനിടെ കേസുമായി ബന്ധപ്പെട്ട് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. മര്‍ദ്ദനം എങ്ങനെയെന്ന് കണ്ടെത്തുന്നതിനാണ് ഇത്



Share this News Now:
  • Google+
Like(s): 39