16 April, 2018 04:13:04 PM


പെട്രോൾ ഒഴിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കഴിഞ്ഞ 9ന് രാത്രി 7 മണിക്ക് വീട്ടിനുള്ളിലായിരന്നു സംഭവം


പത്തനംതിട്ട: പെട്രോൾ ദേഹത്ത് ഒഴിച്ച് പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു. യുവതിയോടൊപ്പം പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. റാന്നി ഉതിമൂട് നടുവിലേഴത്ത് വിക്രമൻ നായരുടേയും രാധ മണിയമ്മയുടേയും മകളും, കോന്നി വാകയാർ കൊല്ലപ്പീടി ഗുരുകുലത്തിൽ രതീഷിന്‍റെ ഭാര്യയുമായ രമ്യ വി നായർ (30) ആണ് മരിച്ചത്. ഇവരുടെ 5 വയസ്സുള്ള അഭിജിത്ത്, കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.


കഴിഞ്ഞ 9ന് രാത്രി 7 മണിക്ക് വീട്ടിനുള്ളിലായിരന്നു സംഭവം. കൂലിപ്പണിക്കാരനായ രതീഷ് സ്ഥിരം മദ്യപാനിയായിരുന്നു വൈകുന്നേരങ്ങളിൽ മദ്യപിച്ചെത്തി രമ്യയെ അസഭ്യം പറയുകയും മർദിക്കുകയും പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവദിവസം അമിതമായി മദ്യപിച്ചെത്തിയ രതീഷ് ഭാര്യയുമായി വഴക്കുണ്ടായി. തുടർന്ന് വീട്ടിൽ കരുതിയിരിന്ന പെട്രോൾ എടുത്ത ശേഷം കുട്ടിയെ തന്‍റെ ശരീരത്തോട് ചേർത്ത് പിടിച്ച ശേഷം ഇരുവരുടേയും ദേഹത്തേയ്ക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. ഈ സമയം രതീഷ് തന്‍റെ കൈയ്യിലിരുന്ന തീപ്പെട്ടി ഉരച്ച് ഇവരുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. 


തീ ആളിപ്പടർന്ന ഉടൻ രതീഷ് ഓടിപ്പോയെങ്കിലും, ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേർന്ന് ഇയാളെ പിടികൂടിയിരുന്നു. രമ്യയേയും കുട്ടിയേയും കോന്നി, പത്തനംതിട്ട എന്നീ ആശുപത്രി കകളിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പന്ത്രണ്ടാം വാർഡിൽ കഴിഞ്ഞിരുന്ന രമ്യ ഇന്ന് പുലർച്ചെ 4ന് മരിച്ചു. മകൻ, കുട്ടികളുടെ ആശുപത്രിയിൽ ഗുരുതരമായി തുടരുകയാണ്. രമ്യയുടെ മൃദദേഹം പോലീസ് ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടം നടത്തി രമ്യയുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രതീഷ് ഇപ്പോൾ പത്തനംതിട്ട ജില്ലാ ജയിലിൽ റിമാന്‍റിൽ കഴിയുകയാണ്.



Share this News Now:
  • Google+
Like(s): 166