16 April, 2018 12:00:39 PM
സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല: വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷകര്‍
ജൂണ്‍ ഒന്നു മുതല്‍ വീണ്ടും ലോങ് മാര്‍ച്ച് നടത്താനാണ് തീരുമാനം

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം. സര്‍ക്കാര്‍ നല്കിയ വാക്ക് പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും പ്രക്ഷോപത്തിനൊരുങ്ങുന്നത്. ജൂണ്‍ ഒന്നു മുതല്‍ വീണ്ടും ലോങ് മാര്‍ച്ച് നടത്താനാണ് ഇവരുടെ തീരുമാനം. ഫെബ്രുവരിയിലെ പ്രതിഷേധത്തിന് ശേഷം സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് അഖിലേന്ത്യ കിസാന്‍ സഭ(എഐകെഎസ്) ജനറല്‍ സെക്രട്ടറി അജിത്ത് നവേലെ പറഞ്ഞു.
മധ്യപ്രദേശ്, രാജസ്ഥാന്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ ജൂണില്‍ നടക്കുന്ന ലോങ് മാര്‍ച്ചില്‍ പങ്കെടുക്കും. . കഴിഞ്ഞ ഫെബ്രുവരിയില്‍ നാസിക്കില്‍ നിന്ന് ആരംഭിച്ച ലോംങ് മാര്‍ച്ചില്‍ 20,000ലേറെ കര്‍ഷകരാണ് പങ്കെടുത്തത്. സമാനമായ രീതിയില്‍ വമ്പിച്ച കര്‍ഷക പങ്കാളിത്വത്തോടെ മാര്‍ച്ച് നടത്താനാണ് തീരുമാനം.