Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

16 April, 2018 11:53:15 AM


വ്യാജ ഹര്‍ത്താല്‍: സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമം

പലയിടത്തും കടകള്‍ അടപ്പിച്ചു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായിതിരുവനന്തപുരം: ജമ്മു കാശ്മീരിലെ കത്ത്വയില്‍ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ ഹര്‍ത്താല്‍ ആഹ്വാനത്തില്‍ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമം. പലയിടത്തും കടകള്‍ അടപ്പിച്ചു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് നെടുമങ്ങാട്ട് കടകള്‍ അടപ്പിച്ചു. കാസര്‍കോട്ട് ചില ഭാഗങ്ങളില്‍ അക്രമം അരങ്ങേറി. മഞ്ചേശ്വരത്ത് ജനക്കൂട്ടം ചേരിതിരിഞ്ഞു ഏറ്റുമുട്ടി. ഇരുവിഭാഗത്തേയും പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഗ്രനേഡ് പൊട്ടിച്ചു. കുമ്പളയില്‍ കെ.എസ്.ആര്‍.ടി സി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവറുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റു. തുടര്‍ന്ന് ബസുകളും കാറുകളും ഓട്ടോറിക്ഷകളും രാവിലെ മുതല്‍ ഓട്ടം നിറുത്തി. 

ഇന്നലെ രാത്രി പത്ത് മണിയോടെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപമാണ് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയത്. ടൗണില്‍ തുറന്നുവെച്ചിരുന്ന ഒരു കടയില്‍ എത്തിയ സംഘം നാളെ ഹര്‍ത്താല്‍ ആണെന്നും കട അടയ്ക്കണമെന്നും ആവശ്യപ്പെട്ടതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. കട അടയ്ക്കാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ യുവാക്കള്‍ അക്രമം നടത്തുകയായിരുന്നു. തുടര്‍ന്ന് കല്ലേറുണ്ടായി. കടയില്‍ അക്രമം നടത്തിയ വിവരം അറിഞ്ഞതോടെ തൊട്ടടുത്തുള്ള തങ്ങളുടെ ആരാധനാലയത്തിന് കല്ലെറിഞ്ഞതായി ആരോപിച്ചു ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയതോടെ മറുവിഭാഗവും അക്രമത്തിന് കോപ്പുകൂട്ടി. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഒതുക്കാന്‍ മഞ്ചേശ്വരം എസ്.ഐ അനൂപ്കുമാറും സംഘവും ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് കുമ്പള സി.ഐ കെ. പ്രേംസദന്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങേത്ത് എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി ലാത്തിച്ചാര്‍ജ് നടത്തി. പൊലീസിനെതിരെ കല്ലേറുണ്ടായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐ ഉള്‍പ്പെടെ രണ്ടു പൊലീസുകാര്‍ക്ക് സാരമായി പരിക്കേറ്റു.


മലബാര്‍ മേഖലയില്‍ പലയിടങ്ങളിലും അപ്രതീക്ഷിത ഹര്‍ത്താല്‍ നടന്നു. രാവിലെ ചിലരെത്തി കടകള്‍ തുറക്കരുതെന്നും വാഹനങ്ങള്‍ ഓടരുതെന്നും ആവശ്യപ്പെട്ടു. കാസര്‍കോട് ജില്ലയിലെ അണങ്കൂരില്‍ ഒരു സംഘമാളുകള്‍ കടകളടപ്പിക്കാന്‍ മുന്നിട്ടിറങ്ങി. പിന്നീടത് നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിച്ചു. കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ്, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളിലും മറ്റുപല പ്രദേശങ്ങളിലും കടകളടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ചിലര്‍ മുന്നിട്ടിറങ്ങി. ഇതോടെ പ്രദേശത്ത് പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. തളിപ്പറമ്പ് മാര്‍ക്കറ്റില്‍ അതിരാവിലെ തന്നെ കടകളടപ്പിക്കാന്‍ ഒരു സംഘം രംഗത്തുണ്ടായിരുന്നു. ചിറവക്കില്‍ വച്ച്‌ ഇവര്‍ വാഹനം തടഞ്ഞെങ്കിലും പൊലീസ് എത്തിയതോടെ മുങ്ങി. അതേസമയം തലശേരിയില്‍ കടകളടപ്പിക്കാന്‍ വന്ന സംഘത്തെ നാട്ടുകാര്‍ സംഘടിച്ച്‌ തുരത്തി. മലപ്പുറം ജില്ലയിലെ ബസ്സുകള്‍ പണിമുടക്കി. ഔദ്യോഗികമായ യാതൊരു മുന്നറിയിപ്പുമില്ലാത്ത സമരം കാരണം മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേയ്ക്ക് പോകേണ്ട യാത്രക്കാര്‍ ബുദ്ധിമുട്ടി.

കൊല്ലം ജില്ലയില്‍ സമ്മിശ്ര പ്രതികരണം. പോളയത്തോട് ,ചിന്നക്കട,പള്ളിമുക്ക് എന്നിവിടങ്ങളില്‍ ഒരു സംഘം യുവാക്കള്‍ ഒരു സംഘടനയുടെയും പേര് പറയാതെ കടകള്‍ അടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടു രാവിലെ തന്നെ രംഗത്തിറങ്ങി. കടകള്‍ ഭാഗികമായി അടഞ്ഞു കിടക്കുന്നുണ്ട്. തിരുവനന്തപുരത്ത് നെടുമങ്ങാടും തൊളിക്കോടും ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍ ആചരിക്കുന്നു. തൊളിക്കോടും വിതുരയിലും നെടുമങ്ങാടും പലയിടത്തും റോഡ‌് ഉപരോധിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളടക്കം വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചയോടെ പലയിടത്തും തടഞ്ഞെങ്കിലും പൊലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. പ്രദേശത്തെ കടകമ്പോളങ്ങളും പെട്രോള്‍ പമ്പുകളും അടഞ്ഞുകിടക്കുകയാണ്.Share this News Now:
  • Google+
Like(s): 346