15 April, 2018 11:03:18 PM


തിങ്കളാഴ്ച ജനകീയ ഹര്‍ത്താല്‍ ? സമൂഹ മാധ്യമങ്ങളിലേത് വ്യാജ വാര്‍ത്ത

ഹര്‍ത്താല്‍ സംബന്ധിച്ച പോസ്റ്റര്‍ പ്രചാരണവും നടക്കുന്നുണ്ട്




കൊച്ചി: ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച്‌ തിങ്കളാഴ്ച ജനകീയ ഹര്‍ത്താല്‍ നടത്തുമെന്ന ആഹ്വാനം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സന്ദേശം വൈറലായതോടെ നിരവധി പേരാണ് ഹര്‍ത്താലിന്‍റെ വിവരം അന്വേഷിച്ച്‌ മാധ്യമ സ്ഥാപനങ്ങളില്‍ എത്തിയത്.


എന്നാല്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് ഒരു സംഘടനകളും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ചില പ്രാദേശിക സംഘടനകള്‍ സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ സംബന്ധിച്ച പ്രചാരണം നടത്തുന്നുണ്ട്. ചിലയിടങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്റര്‍ പ്രചാരണവും നടക്കുന്നുണ്ട്.



Share this News Now:
  • Google+
Like(s): 280