15 April, 2018 10:02:35 PM


അങ്കമാലി കറുകുറ്റിക്ക് സമീപം വെടിക്കെട്ടപകടം; ഒരാള്‍ മരിച്ചു

മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു, 4 പേരുടെ നില ഗുരുതരം




കൊച്ചി: അങ്കമാലിയില്‍ കറുകുറ്റിക്ക് സമീപം പള്ളിപെരുന്നാളിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ഒരാള്‍ മരിച്ചു. മുല്ലേപ്പറമ്പില്‍ സൈമണ്‍ (21) ആണ് മരിച്ചത്. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ് എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും ജസ്റ്റിന്‍ ജെയിംസ്, ജോയല്‍ ബിജു എന്നിവരെ പാലാരിവട്ടം ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ അങ്കമാലി, ചാലക്കുടി, എറണാകുളം എന്നിവിടങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. 



മാമ്പ്ര സെന്‍റ് ജോസഫ്സ് പള്ളി വക പൂച്ചക്കുഴിയിലുള്ള അസീസി ചാപ്പലിലെ പെരുനാളിനോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. വെടിക്കെട്ട് സാമഗ്രികള്‍ ശേഖരിച്ചിരുന്ന ക്ലബ് കെട്ടിടത്തിലേക്ക് തീ പടര്‍ന്നതാണ് അപകടകാരണമെന്ന് കരുതുന്നതായി അങ്കമാലി പോലീസ് പറഞ്ഞു.  അനുമതി ഇല്ലാതെയാണ് ഇവിടെ വെടിക്കെട്ട് നടത്തിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 71