15 April, 2018 06:00:55 PM


പ​യ്യ​ന്നൂ​രി​ൽ പ​ട​ക്ക ക​ട​യ്ക്ക് തീ​പി​ടി​ച്ചു; ഒഴിവായത് വന്‍ ദുരന്തം

ഞായറാഴ്ച ഉ​ച്ച​ക്ക് 12നാ​യി​രു​ന്നു അപകടം




ക​ണ്ണൂ​ർ: മാ​ത​മം​ഗ​ല​ത്ത് പ​ട​ക്ക ക​ട​യ്ക്ക് തീ​പി​ടി​ച്ചു. മാ​ത​മം​ഗ​ലം മെ​യി​ൻ റോ​ഡി​ലെ ല​ക്ഷ്മി പ​ട​ക്ക വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഞായറാഴ്ച ഉ​ച്ച​ക്ക് 12നാ​യി​രു​ന്നു അപകടം. മൂ​ന്നു നി​ല കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ക​ട​യു​ടെ സ​മീ​പ​ത്തുണ്ടായിരുന്ന ബൈ​ക്കും ക​ത്തി​ന​ശി​ച്ചു.

തീ​പി​ടി​ച്ച​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​നെ ആ​ളു​ക​ൾ ക​ട​യു​ടെ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​തു​കൊ​ണ്ട് വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. അ​ഗ്നി​ശ​ന​സേ​ന​യും പ്ര​ദേ​ശ​വാ​സി​ക​ളും ചേ​ർ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​കാം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.



Share this News Now:
  • Google+
Like(s): 131