Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

15 April, 2018 01:22:30 PM


ശബരിമലയില്‍ വിഷുക്കണി ദര്‍ശനത്തിന്‍റെ പുണ്യം നുകർന്ന് പതിനായിരങ്ങൾ

ഭക്തർക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുക്കൈനീട്ടം നല്‍കി




ശബരിമല: ശബരിമലയില്‍ പതിനായിരങ്ങള്‍ വിഷുക്കണി ദര്‍ശനത്തിനെത്തി. ശനിയാഴ്ച്ച വൈകിട്ട് തന്ത്രി കണ്ഠര് മഹേശ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ശ്രീകോവിലിനുള്ളില്‍ കണിയൊരുക്കി ഓട്ടുരുളിയില്‍ കണി വെള്ളരി, അരി, മുണ്ട്, പൊന്ന്, ഫലങ്ങള്‍, കണിക്കൊന്നപ്പൂവ് എന്നിവ ഒരുക്കിവെച്ചു. 


വിഷുദിനമായ ഞായറാഴ്ച്ച പുലര്‍ച്ചെ നാലിന് നട തുറന്ന് അയ്യപ്പനെ ആദ്യം കണി കാണിച്ചു. തുടര്‍ന്ന് പതിനായിരക്കണക്കിന് അയ്യപ്പ ഭക്തര്‍ വിഷുക്കണിയും കണ്ണിന് പൊന്‍കണിയായ അയ്യപ്പഭഗവാനേയും വണങ്ങി ദര്‍ശനപുണ്യം നേടി. സ്വാമി ഭക്തന്‍മാര്‍ക്ക് തന്ത്രിയും മേല്‍ശാന്തിയും വിഷുക്കൈനീട്ടവും നല്‍കി. 


ഉദയാസ്തമന പൂജ, പടി പൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം, നെയ്യഭിഷേകം തുടങ്ങിയവയും നടന്നു. 18ന് രാത്രി പത്തിന് നട അടയ്ക്കുന്നതോടെ വിഷു ഉല്‍സവത്തിന് സമാപനമാകും.



Share this News Now:
  • Google+
Like(s): 123