15 April, 2018 11:45:45 AM


കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വ് പൂ​നം യാ​ദ​വി​നു ക​ല്ലേ​റി​ൽ പ​രി​ക്ക്

ബ​ന്ധു​വി​ന്‍റെ ഭൂ​മി ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ടപ്പോഴാണ് ആക്രമണമുണ്ടായത്




വാ​രാ​ണ​സി: കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ പൂ​നം യാ​ദ​വി​നു നേ​രെ ആ​ക്ര​മ​ണം. ബ​ന്ധു​വി​ന്‍റെ ഭൂ​മി ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട പൂ​നം യാ​ദ​വി​നു ക​ല്ലേ​റി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ഗോ​ൾ​കോ​സ്റ്റി​ൽ ഭാ​ര​ദ്വോ​ഹ​ന​ത്തി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ പൂ​നം വെ​ള്ളി​യാ​ഴ്ച​യാ​ണ് സ്വ​ന്തം നാ​ടാ​യ ദ​ന്ദു​പു​രി​ൽ എ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച മും​ഗ്വാ​റി​ലു​ള്ള അ​മ്മാ​വ​ൻ കൈ​ലാ​ഷി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്. പൂ​നം മും​ഗ്വാ​റി​ൽ എ​ത്തു​മ്പോ​ൾ കൈ​ലാ​ഷും അ​യ​ൽ​വാ​സി​ക​ളും ത​മ്മി​ൽ ഭൂ​മി സം​ബ​ന്ധി​ച്ച് ത​ർ​ക്കം ന​ട​ക്കു​ക​യാ​യി​രു​ന്നു. ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ ഇ​ട​പെ​ടാ​ൻ ശ്ര​മി​ച്ച പൂ​ന​ത്തി​നു ക​ല്ലേ​റി​ൽ പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.



Share this News Now:
  • Google+
Like(s): 184