15 April, 2018 09:51:18 AM


മധ്യപ്രദേശിൽ ട്രെയിൻ പാളം തെറ്റി ആറു പേർക്ക് പരിക്ക്

അപകടം കട്നി റെയിൽവേസ്റ്റേഷന് 30 കി.മീ. അകലെ




ജബൽപൂർ: മധ്യപ്രദേശിൽ ട്രെയിൽ പാളം തെറ്റി ഉണ്ടായ അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. കട്നി-ചോപ്പാൻ പാസഞ്ചർ ട്രെയിനിന്‍റെ അഞ്ച് ബോഗികളാണ് അപകടത്തിൽപ്പെട്ടത്. കട്നി റെയിൽവേസ്റ്റേഷനിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്. റെയിൽവേ അധികൃതർ അപകടവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.



Share this News Now:
  • Google+
Like(s): 38