15 April, 2018 09:19:06 AM


യെ​മ​നി​ലെ ജ​യി​ലി​ൽ നി​ന്ന് 18 അ​ൽ ക്വ​യ്ദ ഭീ​ക​ര​ർ ര​ക്ഷ​പ്പെ​ട്ടു

ഗാ​ർ​ഡു​ക​ളു​ടെ ആ​യു​ധ​ങ്ങ​ൾ ഭീ​ക​ര​ർ ത​ട്ടി​യെ​ടു​ത്തു




ഏ​ഡ​ൻ: യെ​മ​നി​ൽ ഷി​യാ ഹൗ​തി വി​മ​ത​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജ​യി​ലി​ൽ നി​ന്ന് അ​ൽ ക്വ​യ്ദ ഭീ​ക​ര​രാ​യ 18 ത​ട​വു​കാ​ർ ര​ക്ഷ​പ്പെ​ട്ടു. അ​ൽ ബ​യ്ദ പ്ര​വി​ശ്യ​യി​ലു​ള്ള ജ​യി​ൽ നി​ന്നാ​ണ് ഭീ​ക​ര​ർ പു​റ​ത്തു​ക​ട​ന്ന​ത്. ജ​യി​ൽ ഗാ​ർ​ഡു​ക​ളെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷ​മാ​ണ് ത​ട​വു​പു​ള്ളി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. 

ഗാ​ർ​ഡു​ക​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ആ​യു​ധ​ങ്ങ​ൾ ഭീ​ക​ര​ർ ത​ട്ടി​യെ​ടു​ത്ത​താ​ണ് വി​വ​രം. എ​ന്നാ​ൽ ത​ട​വു​കാ​ർ എ​ങ്ങോ​ട്ടാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല. ഇ​വ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ അ​ധി​കൃ​ത​ർ തു​ട​ങ്ങി​യി​ട്ടു​ണ്ട്. യെ​മ​ന്‍റെ കി​ഴ​ക്ക​ൻ, തെ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ പ്ര​വി​ശ്യ​ക​ളി​ൽ അ​ൽ ക്വ​യ്ദ ഭീ​ക​ര​രു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ണ്ട്. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ഒ​ട്ടു​മി​ക്ക ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പു​റ​കി​ൽ അ​ൽ ക്വ​യ്ദ​യാ​ണ്.



Share this News Now:
  • Google+
Like(s): 137