Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

15 April, 2018 05:38:54 AM


വിഗ്രഹം അലങ്കരിച്ചത് നാല് കോടിയുടെ നോട്ടുകളും രത്‌നങ്ങളുമായി

കോയമ്പത്തൂരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലാണ് വ്യത്യസ്തമായ വിഗ്രഹാലങ്കാരം




കോയമ്പത്തൂര്‍: നോട്ടുകളും രത്‌നങ്ങളുമായി ക്ഷേത്രത്തിലെ വിഗ്രഹം അലങ്കരിച്ചത് കൗതുകമായി. അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകെട്ടുകള്‍ക്കൊണ്ട് പശ്ചാത്തലം. ഇരുന്നൂറ് രൂപ കെട്ടുകള്‍കൊണ്ട് വിഗ്രഹത്തിന്റെ രണ്ടിതളുകള്‍. രണ്ടായിരം രൂപ കൊണ്ട് മറ്റ് രണ്ട് ഇതളുകള്‍. ഒപ്പം സ്വര്‍ണം കൊണ്ടും, വജ്രം കൊണ്ടും അലങ്കാരം. കോയമ്പത്തൂരിലെ മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ വിഗ്രഹാലങ്കാരത്തിനാണ് നോട്ട് കെട്ടുകള്‍ അടക്കം അഞ്ച് കോടി രൂപ ഭക്തജനങ്ങള്‍ സമര്‍പ്പിച്ചത്.


തമിഴ്‌നാട്ടില്‍ പുത്താണ്ടിനോട് (പുതുവര്‍ഷ ദിനം) അനുബന്ധിച്ചാണ് മുത്തു മാരിയമ്മന്‍ ക്ഷേത്രത്തില്‍ ദേവിയെ ഇങ്ങനെ അണിയിച്ചൊരുക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഈ ദിവസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പോലും വിശ്വാസികളെത്തുന്നു. മലയാളികള്‍ വിഷുവാഘോഷിക്കുന്ന സമയത്താണ് പുത്താണ്ട് ആഘോഷത്തിന് തമിഴ്‌നാട്ടില്‍ തുടക്കം കുറിക്കുന്നത്. ഇവിടത്തെ പ്രധാന ഉത്സവങ്ങളില്‍ ഒന്നാണ് ഈ ദിനം. മലയാളികള്‍ വിഷുക്കണി കാണുന്നത് പോലെ തമിഴ്‌നാട്ടിലും ഈ ദിനത്തില്‍ വിശ്വാസികള്‍ കണിയൊരുക്കാറുണ്ട്. പുതിയ ദിനം കണികണ്ട് തുടങ്ങുന്നത് എല്ലാ കാര്യത്തിനും നല്ലതാണ് എന്നാണ് വിശ്വാസം



Share this News Now:
  • Google+
Like(s): 142