14 April, 2018 02:12:23 PM


വാഹനാപകടത്തിൽ കുളത്തുപ്പുഴ സിഐക്കും ഡ്രൈവർക്കും പരിക്ക്

ഇ​ള​മാ​ട് ചി​റ​മു​ക്കി​നു സ​മീ​പം വെള്ളിയാഴ്ച രാത്രിയാണ് അപകടം

കൊട്ടാരക്കര: ആ​യു​ർ-ഇ​ള​മാ​ട് പാ​ത​യി​ലുണ്ടായ വാഹനാപകടത്തിൽ കുളത്തൂപ്പുഴ സിഐ സി.എൽ.സുധീറിനും ഡ്രൈവർ അനിൽകുമാറിനും പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇ​ള​മാ​ട് ചി​റ​മു​ക്കി​നു സ​മീ​പ​ത്തെ വ​ള​വി​ൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം.

കോ​ട​തി ആ​വ​ശ്യ​ത്തി​നു​ കൊ​ല്ല​ത്തു പോ​യശേ​ഷം തിരിച്ചുവരികയായിരുന്നു സിഐയും ഡ്രൈവറും. എതിർ ദിശയിൽ വന്ന ബൈക്ക് യാത്രികനെ ഇടിക്കാതിരിക്കാൻ വാഹനം പെട്ടന്ന് വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ശ​ബ്ദം കേ​ട്ട് ആ​ളു​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ജി​പ്പി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലു ​ത​ക​ർ​ത്തു സിഐയും ​ഡ്രൈ​വ​റും പു​റ​ത്തി​റ​ങ്ങിയിരുന്നു.​ രണ്ടുപേർ മാത്രമേ ജീപ്പിലുണ്ടായിരുന്നുള്ളൂ.



Share this News Now:
  • Google+
Like(s): 178