14 April, 2018 12:00:58 PM


അംബേദ്കർ ജയന്തി: അഹമ്മദാബാദിൽ സംഘർഷം, 5 ദളിത് പ്രവർത്തകര്‍ കസ്റ്റഡിയിൽ

ജിഗ്നേഷ് മേവാനി എംഎൽഎ അനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും




അഹമ്മദാബാദ്: അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘർഷം. അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്താനെത്തിയ ബിജെപി എംപി കീർത്തി സൊളാങ്കിയെ ജിഗ്നേഷ് മേവാനി എംഎൽഎയുടെ അനുയായികൾ തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. ജിഗ്നേഷ് അനുകൂലികളും ബിജെപി പ്രവർത്തകരും തമ്മിൽ പ്രദേശത്ത് ഉന്തും തള്ളുമുണ്ടായി. സംഭവത്തെ തുടർന്നു പോലീസ് അഞ്ച് ദളിത് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു.



Share this News Now:
  • Google+
Like(s): 199