14 April, 2018 11:21:34 AM


ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്

രോഗികളെ വലച്ച്‌ സ​മ​രം



തി​രു​വ​നന്തപു​രം: സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ഒ.​പി.​ബ​ഹി​ഷ്ക​രി​ച്ചു​ള്ള സ​മ​രം ര​ണ്ടാം ദി​വ​സ​ത്തി​ലേ​ക്ക്. പ​തി​വ് പോ​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ രോ​ഗി​ക​ള്‍ ഇ​ന്നും വ​ല​യു​ക​യാ​ണ്. ദീ​ര്‍​ഘി​പ്പി​ച്ച ഒ.​പി.​സ​മ​യം പി​ന്‍​വ​ലി​ക്കാ​തെ സ​മ​രം അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഡോ​ക്ട​ര്‍​മാ​രും അ​വ​രു​ടെ സം​ഘ​ട​ന​യും ഉ​റ​ച്ച്‌ നി​ല്‍​ക്കു​ന്ന​ത്. 

ഡോ​ക്ട​ര്‍​മാ​രു​ടെ ഒ.​പി.​ബ​ഹി​ഷ്ക​രി​ച്ചു​ള്ള സ​മ​ര​ത്തെ നേ​രി​ടാ​ന്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഡോ​ക്ട​ര്‍​മാ​രെ​യും പി.​ജി,ഡോ​ക്ട​ര്‍​മാ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പ് രം​ഗ​ത്തി​റ​ക്കി​യെ​ങ്കി​ലും സ്പെ​ഷ്യ​ലൈ​സ്ഡ് അ​ല്ലാ​ത്ത​തി​നാ​ല്‍ രോ​ഗി​ക​ള്‍​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​രു​ന്നു​ണ്ട്. 

ഇ​ന്ന് സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഡോ​ക്ട​ര്‍​മാ​ര്‍ സ​മ​ര​ത്തി​ലാ​ണെ​ന്ന് അ​റി​യാ​വു​ന്ന​തി​നാ​ല്‍ രോ​ഗി​ക​ള്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​യി​ട്ടി​ല്ല. ഡോ​ക്ട​ര്‍​മാ​രു​ടെ സ​മ​രം അ​റി​യാ​തെ ഇ​ന്ന​ലെ വി​വി​ധ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി​യ രോ​ഗി​ക​ള്‍ ശ​രി​ക്കും വ​ല​ഞ്ഞി​രു​ന്നു.



Share this News Now:
  • Google+
Like(s): 134