14 April, 2018 11:08:12 AM


യു.എസിന്‍റെ സിറിയ ആക്രമണം: മുന്നറിയിപ്പുമായി റഷ്യ

മുന്നറിയിപ്പുകളെല്ലാം അവര്‍ അവഗണിച്ചു



വാഷിങ്​ടണ്‍: സിറിയയില്‍ യു.എസ്​ സഖ്യസേന നടത്തിയ ആക്രമണത്തിന്​ ശക്​തമായ മറുപടിയുമായി റഷ്യ. ഏല്ലാവരും ഭയ​പ്പെട്ട കാര്യമാണ്​ സംഭവച്ചിരിക്കുന്നതെന്ന്​ റഷ്യന്‍ അംബാസിഡര്‍ ​അ​നറ്റോലി ആന്‍റനോവണു പറഞ്ഞു​. മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരമാണ്​ യു.എസ്​ ആക്രമണം നടത്തിയത്​. തങ്ങളുടെ മുന്നറിയിപ്പുകളെല്ലാം അവര്‍ അവഗണിച്ചു. ഇതിനെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാവുമെന്നും റഷ്യന്‍ അംബാസിഡര്‍ പ്രതികരിച്ചു.


ആക്രമണങ്ങളുടെ ഉത്തരവാദിത്തം യു.എസിനും യു.കെയ്​ക്കും ഫ്രാന്‍സിനുമായിരിക്കും. റഷ്യന്‍ പ്രസിഡന്‍റി​നെ അപമാനിക്കുന്നത്​ അംഗീകരിക്കാനാവില്ല. ലോകത്ത്​ ഏറ്റവുമധികം രാസായുധം ശേഖരിച്ചിരിക്കുന്ന യു.എസിന്​ മറ്റ്​ രാജ്യങ്ങളെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്ന​ും റഷ്യന്‍ അംബാസിഡര്‍ വ്യക്​തമാക്കി.



Share this News Now:
  • Google+
Like(s): 199