13 April, 2018 10:22:55 PM
പൂച്ചാക്കല്‍ പുളിത്തറ റോഡ് സഞ്ചാരയോഗ്യമാക്കാൻ നാട്ടുകാരുടെ ധർണ
റോഡ് നിർമാണത്തിന് ഫണ്ടായിട്ടുണ്ടെന്ന് പറഞ്ഞുള്ള ബോർഡുകൾ മാത്രം ബാക്കി

ചേര്‍ത്തല: അരൂക്കുറ്റി പഞ്ചായത്തിലെ പുളിത്തറ റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യവുമായി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ നാട്ടുകാർ ധർണ നടത്തി. 18 വർഷം മുമ്പ് പണികള്‍ നടത്തിയ റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്. പല തവണ പ്രദേശവാസികൾ റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിരുന്നു.
എന്നാല്‍ റോഡ് നിർമാണത്തിന് ഫണ്ടായിട്ടുണ്ടെന്ന് പറഞ്ഞു നിരവധി ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ച് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു. മഴ ആരംഭിക്കുന്നതോടെ നടക്കാൻ പോലും സാധിക്കില്ല. റോഡ് നന്നാക്കാൻ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉടൻ നിർമാണം ആരംഭിക്കുമെന്നും വാർഡംഗം അറിയിച്ചു. സമരസമിതി ചെയർമാൻ റോഷി ഉദ്ഘാടനം ചെയ്തു. കണ്‍വീനർ രാജേഷ് അധ്യക്ഷത വഹിച്ചു.