13 April, 2018 10:04:34 PM


ന​ഴ്സു​മാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം: തീ​രു​മാ​നം സ​ര്‍​ക്കാ​രി​നു വി​ട്ടു

ന​ഴ്സു​മാ​രു​ടെ കു​റ​ഞ്ഞ ശ​മ്പ​ളം 20,000 രൂ​പ എ​ന്ന​ത് സം​ര​ക്ഷിക്കും




കൊ​ല്ലം: ന​ഴ്സു​മാ​രു​ടെ ശ​മ്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം സ​ര്‍​ക്കാ​രി​ന് വിട്ടു. കൊ​ല്ല​ത്ത് ന​ട​ന്ന മി​നി​മം വേ​ജ​സ് അ​ഡ്വൈ​സ​റി ബോ​ര്‍​ഡ് യോ​ഗ​ത്തി​ലാ​യി​രു​ന്നു തീ​രു​മാ​നം. അ​ഡ്വൈ​സ​റി ബോ​ര്‍​ഡി​ല്‍ ചി​ല വി​ഷ​യ​ങ്ങ​ളി​ല്‍ എ​തി​ര്‍​പ്പു​ണ്ടാ​യ​തി​നാ​ലാ​ണു ശ​മ്പ​ള​പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച അ​ന്തി​മ തീ​രു​മാ​നം ബോ​ർ​ഡ് യോ​ഗം സ​ര്‍​ക്കാ​രി​ന് വി​ട്ട​ത്. 

ന​ഴ്സു​മാ​രു​ടെ കു​റ​ഞ്ഞ ശ​മ്പ​ളം 20,000 രൂ​പ എ​ന്ന​ത് സം​ര​ക്ഷി​ക്കു​മെ​ന്നു ശ​മ്പ​ളം നി​ശ്ച​യി​ക്കാ​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട മി​നി​മം വേ​ത​ന ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി. സു ​പ്രീ​കോ​ട​തി​യും സ​ര്‍​ക്കാ​രും നി​ശ്ച​യി​ച്ച​തി​ല്‍ മാ​റ്റം ഉ​ണ്ടാ​വി​ല്ലെ​ന്ന് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ.​ഗു​രു​ദാ​സ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ക​ര​ടു നി​ര്‍​ദേ​ശ​ത്തി​ല്‍ അ​ല​വ​ന്‍​സ് സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ല്‍ ത​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​യ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ (യു​എ​ന്‍​എ) ആ​രോ​പി​ച്ചു. 

ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ​യി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്നും സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ചു. അ​വ്യ​ക്ത​ത തു​ട​രു​ന്ന​തി​നാ​ല്‍ പ്ര​ഖ്യാ​പി​ച്ച സ​മ​ര​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കും. കൂ​ടാ​തെ 16 മു​ത​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​യ്ക്ക​ല്‍ സ​മ​രം ന​ട​ത്തും. 24 നു​ള്ളി​ല്‍ ക​ര​ട് വി​ജ്ഞാ​പ​നം തി​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.



Share this News Now:
  • Google+
Like(s): 203