13 April, 2018 10:00:47 PM


ക​ഠു​വയിലെ പീഡനം: പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച ബി​ജെ​പി മ​ന്ത്രി​മാ​ർ രാജിവെച്ചു

മെ​ഹ​ബൂ​ബ മു​ഫ്തി മ​ന്ത്രി സ​ഭ​യി​ലെ രണ്ട് മന്ത്രിമാരാണ് രാജി വെച്ചത്




ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി​യെ ക്രൂ​ര​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി​യെ പി​ന്തു​ണ​ച്ച ര​ണ്ടു ബി​ജെ​പി മ​ന്ത്രി​മാ​ർ രാ​ജി​വ​ച്ചു. മെ​ഹ​ബൂ​ബ മു​ഫ്തി മ​ന്ത്രി സ​ഭ​യി​ലെ അം​ഗ​ങ്ങ​ളാ​യ വ്യ​വ​സാ​യ മ​ന്ത്രി ച​ന്ദ്ര പ്ര​കാ​ശ്, വ​നം​മ​ന്ത്രി ലാ​ൽ സിം​ഗ് എ​ന്നി​വ​രാ​ണ് രാ​ജി​വ​ച്ച​ത്. 

ഹി​ന്ദു ഏ​ക്ത മ​ഞ്ച് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പ്ര​തി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കി ഇ​രു​വ​രും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ദേ​ശീ​യ പ​താ​ക​യു​മാ​യാ​ണ് പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ‌ ഹി​ന്ദു ഏ​ക്ത മ​ഞ്ച് പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്ത​ത്. സം​ഭ​വ​ത്തെ വ​ർ​ഗീ​യ വി​ഷ​യ​മാ​യി മാ​റ്റാ​നും ഇ​വ​ർ ശ്ര​മി​ച്ചി​രു​ന്നു. ബി​ജെ​പി​യു​ടെ സം​സ്ഥാ​ന ഘ​ട​ക​വും പ്ര​തി​ക​ൾ​ക്കൊ​പ്പ​മാ​യി​രുന്നു.



Share this News Now:
  • Google+
Like(s): 94