13 April, 2018 09:32:45 PM


ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ അം​ബേ​ദ്ക​ര്‍ പ്ര​തി​മ ത​ക​ർ​ത്തു

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച‍​യും പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു




ച​ണ്ഡി​ഗ​ഡ്: രാ​ജ്യ​ത്ത് അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യ്ക്കു നേ​രെ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ള്‍ തു​ട​രു​ന്നു. ഹ​രി​യാ​ന​യി​ലെ അം​ബാ​ല​യി​ൽ അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി. അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ പ്ര​തി​മ​യു​ടെ ത​ല​ ത​ക​ർ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച‍​യും അം​ബാ​ല​യി​ൽ അം​ബേ​ദ്ക​ര്‍ പ്ര​തി​മ​യ്ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. പ്ര​തി​മ​യു​ടെ ഒ​രു കൈ​യും ത​ല​യു​മാ​ണ് ത​ക​ർ​ത്ത​ത്. സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.



Share this News Now:
  • Google+
Like(s): 24