13 April, 2018 12:25:04 PM


കസ്റ്റഡിമരണം തലയില്‍ കെട്ടിവെക്കാന്‍ ശ്രമമെന്ന് ആര്‍ടിഎഫ് കോണ്‍സ്റ്റബിള്‍

കസ്റ്റഡിയിലെടുത്ത ഉടന്‍ ശ്രീജിത്തിനെ മുനമ്പം പോലീസിന് കൈമാറി

 




കൊച്ചി: വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് തങ്ങളോടൊപ്പം ഉണ്ടായിരുന്നത് മുന്നോ നാലോ മിനിട്ട് മാത്രമായിരുന്നുവെന്ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്ത റൂറല്‍ ടാസ്‌ക് ഫോഴ്‌സ് (ആർ.ടി.എഫ്) കോണ്‍സ്റ്റബിള്‍ സന്തോഷ്. പിടികൂടി കുറച്ചുസമയത്തിനുള്ളില്‍ തന്നെ ലോക്കല്‍ പോലീസിനെ ഏല്‍പ്പിച്ചുവെന്നും മരണത്തിന്റെ ഉത്തരവാദിത്തം ആര്‍ടിഎഫിന്റെ തലയില്‍ കെട്ടിവക്കാനാണ് ലോക്കല്‍ പോലീസിന്റെ ശ്രമമെന്നും സന്തോഷ് പറയുന്നു. സഹോദരന്‍ ബേസിലുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് സന്തോഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.


കസ്റ്റഡിയിലെടുത്ത് നാലുമിനിറ്റിനകം മുനമ്പം പോലീസിന്റെ വാഹനം അവിടെ എത്തുകയും അവര്‍ക്ക് ശ്രീജിത്തിനെ കൈമാറുകയും ചെയ്തുവെന്നാണ് സന്തോഷ് പറയുന്നത്. അതിന് ശേഷം തങ്ങള്‍ മറ്റൊരു പ്രതിയെ പിടിക്കുന്നതിനായി പോയെന്നും ഇതിനിടയില്‍ എന്താണ് സംഭവിച്ചതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും സന്തോഷ് പറയുന്നു. ലോക്കല്‍ പോലീസ് കേസ് തങ്ങളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന്റെ ഭാഗമായിട്ടുള്ള കരുനീക്കങ്ങളാണ് നടക്കുന്നതെന്നും സന്തോഷ് ആരോപിക്കുന്നു.



Share this News Now:
  • Google+
Like(s): 100