Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

13 April, 2018 10:12:09 AM


ഉത്തേജക മരുന്ന് : കോമൺവെൽത്ത് ഗെയിംസിൽ നിന്ന് രണ്ട് മലയാളി താരങ്ങളെ പുറത്താക്കി

കെ.ടി ഇർഫാൻ, രാകേഷ് ബാബു എന്നിവരാണ് പുറത്തായത്




ഗോൾഡ് കോസ്റ്റ്: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്ന് കോമൺവെൽത്ത് ഗെയിംസിൽ നിന്ന് രണ്ട് ഇന്ത്യൻ താരങ്ങളെ പുറത്താക്കി. മലയാളി താരങ്ങളായ കെ.ടി ഇർഫാൻ, രാകേഷ് ബാബു എന്നിവരെയാണ് പുറത്താക്കിയത്. താമസ സ്ഥലത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് കോമൺവെൽത്ത് ഗെയിംസ് ഫെഡറേഷൻ (സി.ജി.എഫ്) ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.

രണ്ട് താരങ്ങളെയും കോമൺവെൽത്ത് ഗെയിംസിൽ മത്സരിപ്പിക്കാനാവില്ലെന്ന് സി.ജി.എഫ് പ്രസിഡന്റ് ലൂയിസ് മാർട്ടിൻ പറഞ്ഞു. കോമൺവെൽത്ത് ഗെയിംസിന്റെ 'നോ നീഡിൽ പോളിസി' നയം തെറ്റിച്ചതിനാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രിപ്പിൾ ജമ്പ് താരമായ രാകേഷ് ബാബുവിന് ഇന്ന് മത്സരം നടക്കാനിരിക്കെയാണ് ഗെയിംസിൽ നിന്നും പുറത്താക്കിയത്. നടത്ത താരമായ കെ.ടി ഇർഫാന്റെ മത്സരം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ഇരുപത് കിലോ മീറ്റർ നടത്ത മത്സരത്തിലായിരുന്നു ഇർഫാൻ പങ്കെടുത്തിരുന്നത്. മത്സരത്തിൽ 13ാമതായാണ് ഇർഫാൻ ഫിനിഷ് ചെയ്തത്. രണ്ട് പേരുടെയും അക്രഡിറ്റേഷൻ ഫെഡറേഷൻ റദ്ദാക്കിയിട്ടുണ്ട്.



Share this News Now:
  • Google+
Like(s): 87