12 April, 2018 03:09:40 PM


വിരമിക്കുന്നതിന്​ മുമ്പ്​ തന്‍റെ മറ്റൊരു വിധികൂടി റദ്ദാക്കാന്‍ ആഗ്രഹിക്കുന്നില്ല- ജസ്​റ്റിസ്​ ചെലമേശ്വര്‍

ചീഫ് ജസ്റ്റിസിന്‍റെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച്‌ ജസ്റ്റിസ്



ദില്ലി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസിന്‍റെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച്‌ ജസ്റ്റിസ് ജെ. ചെലമേശ്വര്‍. വിരമിക്കുന്നതിന്​ മുമ്പ്​ തന്‍റെ മറ്റൊരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ്​ ചെലമേശ്വര്‍ ഹരജി പരിഗണിക്കാന്‍ വിസമ്മതിച്ചത്​. ഹരജി പരിഗണിക്കാന്‍ ചെലമേശ്വര്‍ വിസമ്മതിച്ചതോടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വിഷയം ഉന്നയിച്ചു. തുടര്‍ന്ന് ഹരജി പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

നിയമവ്യവസ്ഥയുടെ സുതാര്യതക്കായി സുപ്രീംകോടതി ചീഫ് ജസ്റ്റിസി​​ന്‍റെ പരമാധികാരം മുതിര്‍ന്ന ജഡ്ജിമാരുമായി പങ്കിടണമെന്ന്​ ആവശ്യപ്പെട്ട്​ മുതിര്‍ന്ന അഭിഭാഷകനും പ്രശാന്ത്​ ഭൂഷന്‍റെ പിതാവുമായ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച ഹരജിയാണ്​ പരിഗണിക്കേണ്ടിയിരുന്നത്​. എന്നാല്‍ മുമ്പ് മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ത​​ന്‍റെ വിധി റദ്ദാക്കിയത് സൂചിപ്പിച്ചുകൊണ്ട്​ ചെലമേശ്വര്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു.


കേസില്‍ പ്രശാന്ത് ഭൂഷനാണ് കോടതിയില്‍ ഹാജരായത്. ചീഫ്​ ജസ്​റ്റിസ്​ അല്ലാതെ മറ്റൊരു ജഡ്​ജി കേസ്​ പരിഗണിക്കമെന്നായിരുന്നു പ്രശാന്ത്​ ഭൂഷണ്‍ കോടതിയില്‍ ആവശ്യപ്പെട്ടത്​. ''താങ്കള്‍ക്ക്​ ​ എ​​​െന്‍റ പ്രയാസങ്ങള്‍ അറിയാം, വിരമിക്കാന്‍ കുറച്ചു ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ഇൗ കേസ്​ പരിഗണിക്കാനാവില്ല' എന്ന്​ ജസ്​റ്റിസ്​ ചെലമേശ്വര്‍ വ്യക്തമാക്കി. 24 മണിക്കൂറിനകം താന്‍ പുറപ്പെടുവിച്ച ഒരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ജനുവരിയില്‍ ജസ്​റ്റിസ്​ ചെലമേശ്വര്‍ ഉള്‍പ്പെടെയുള്ള നാല് മുതിര്‍ന്ന ജസ്റ്റിസുമാര്‍ കോടതി നടപടികള്‍ നിര്‍ത്തിവെച്ച്‌ വാര്‍ത്താസമ്മേളനം നടത്തിയത് വിവാദമായിരുന്നു.



Share this News Now:
  • Google+
Like(s): 145