Breaking News
കോഴിക്കോട് പേരാമ്പ്രയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബോംബേറ്... കെവിന്‍ കൊലപാതക കേസിന്‍റെ പ്രാഥമിക വാദം ഇന്ന് ആരംഭിക്കും... വയനാട്ടില്‍ യുവാവിന് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍... സിപിഎം ലോക്കല്‍ സെക്രട്ടറിയെ കോടതി വളപ്പില്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം... ട്രായ് ചട്ടത്തിനെതിരെ നാളെ 24 മണിക്കൂര്‍ സിഗ്‌നല്‍ ഓഫ് ചെയ്ത് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ പ്രതിഷേധം... കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍റെ സഹോദരനുള്‍പ്പെടെ 3 ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം വധിച്ചു... കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്...

12 April, 2018 03:02:26 PM


ബാ​ർ കോ​ഴ​ക്കേ​സ്: വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ത​ര്‍​ക്കം

സ്‌പെഷ്യല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്ന് കെ.പി.സതീശനെ മാറ്റിതി​രു​വ​ന​ന്ത​പു​രം: ബാ​ര്‍ കോ​ഴ​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ത​ര്‍​ക്കം. വി​ജി​ല​ന്‍​സി​നു വേ​ണ്ടി ഹാ​ജ​രാ​കു​ന്ന അ​ഭി​ഭാ​ഷ​ക​നെ ചൊ​ല്ലി​യാ​ണ് ത​ര്‍​ക്കം. സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​പി. സ​തീ​ശ​നാ​ണ് വി​ജി​ല​ന്‍​സി​നു വേ​ണ്ടി ഹാ​ജ​രാ​യ​ത്. ഇ​തി​നെ വി​ജി​ല​ന്‍​സ് നി​യ​മോ​പ​ദേ​ശ​ക​ന്‍ എ​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. 


വി​ജി​ല​ൻ​സ് നി​യ​മോ​പ​ദേ​ശ​ക​ൻ അ​ഗ​സ്റ്റി​നോ​ട് ഹാ​ജ​രാ​കാ​നാ​ണ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ച​ത്. ത​ര്‍​ക്ക​ത്തെ തു​ട​ർ​ന്നു വി​ഷ​യ​ത്തി​ൽ കോ​ട​തി ഇ​ട​പെ​ട്ടു. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ ഹാ​ജ​രാ​യാ​ല്‍ ആ​കാ​ശം ഇ​ടി​ഞ്ഞു വീ​ഴു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. അ​ഭി​ഭാ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രാ​ണ് വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

കേ​സി​ല്‍ ഹാ​ജ​രാ​വു​ന്ന​തി​ല്‍ നി​ന്ന് സ​തീ​ശ​നെ മാ​റ്റി നി​ര്‍​ത്ത​ണ​മെ​ന്ന് മാ​ണി​യു​ടെ അ​ഭി​ഭാ​ഷ​ക​നും കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. വി​ജി​ല​ന്‍​സി​ന് വേ​ണ്ടി ഏ​ത് അ​ഭി​ഭാ​ഷ​ക​ന്‍ ഹാ​ജ​രാ​വ​ണ​മെ​ന്ന് പ​റ​യാ​ന്‍ പ്ര​തി​ക്ക് ക​ഴി​യു​മോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കേ​സ് ജൂ​ണ്‍ ആ​റി​ലേ​ക്ക് മാ​റ്റി. 

അ​തേ​സ​മ​യം ബാ​ർ കോ​ഴ​ക്കേ​സി​ൽ മാ​ണി​ക്ക് ക്ലീ​ൻ ചീ​റ്റ് ന​ൽ​കി​യ വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് ത​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ, ബി​ജെ​പി എം​പി വി. ​മു​ര​ളീ​ധ​ൻ, ബാ​റു​ട​മ ബി​ജു ര​മേ​ശ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ആ​റ് പേ​ർ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. പൂ​ട്ടി​യ ബാ​റു​ക​ൾ തു​റ​ക്കാ​ൻ മാ​ണി കോ​ഴ വാ​ങ്ങി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.


അ​തേ​സ​മ​യം  ബാര്‍ കോഴക്കേസിലെ സ്‌പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ കെ.പി.സതീശനെ തത്‌സ്ഥാനത്ത് നിന്ന് മാറ്റി. ആഭ്യന്തര സെക്രട്ടറി ഫയലില്‍ ഒപ്പുവച്ചു. ഇന്ന് വൈകീട്ടോടെ ഉത്തരവിറങ്ങും.കേസില്‍ ഹാജരാവുന്നതില്‍ നിന്ന് സതീശനെ മാറ്റി നിറുത്തണമെന്ന് മാണിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിജിലന്‍സ് നിയമോപദേശകനും സതീശന്‍ ഹാജരാകുന്നതിനെ എതിര്‍ത്തിരുന്നു.എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രോസിക്യൂട്ടറായി സതീശനെ നിയമിച്ചത്. മാണിക്കെതിരെ സതീശന്‍ നിലപാടെടുത്തത് വിവാദമായിരുന്നു.Share this News Now:
  • Google+
Like(s): 244